എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസ ഏകോപനത്തിനായി പ്രത്യേക സെല്ല് പുനഃസംഘടിപ്പിച്ചതിൽ വിവാദം

എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളെ സെല്ലിൽ ഉൾപ്പെടുത്തിയില്ല

Update: 2022-02-19 01:39 GMT
Editor : afsal137 | By : Web Desk
Advertising

കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി പ്രവർത്തിക്കുന്ന പ്രത്യേക സെല്ല് പുനഃസംഘടിപ്പിച്ചതിൽ വിവാദം. സന്നദ്ധ സംഘടനാ പ്രതിനിധികളെ സെല്ലിൽ നിന്നും ഒഴുവാക്കിയതിൽ പ്രതിഷേധം ശക്തമായിരിക്കുകണ്.

എൻഡോസൾഫാൻ ദുരിതബാധിതയും ദുരിതബാധിതർക്കായി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകയുമായ മുനീസ അമ്പലത്തറ കഴിഞ്ഞ സെല്ലിൽ അംഗമായിരുന്നു. എന്നാൽ സെൽ പുന:സംഘടിപ്പിച്ചപ്പോൾ മുനീസയെ ഉൾപ്പെടുത്തിയിരുന്നില്ല. ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ സെല്ലിന്റെ മുന്നിൽ അവതരിപ്പിച്ചിരുന്നത് മുനീസയടക്കമുള്ള സന്നദ്ധ സംഘടനാ പ്രവർത്തകരായിരുന്നു.

മന്ത്രി എം.വി.ഗോവിന്ദൻ ചെയർമാനും കാസർകോട് ജില്ലാ കലക്ടർ കൺവീനറുമായ സെല്ലിൽ 49 അംഗങ്ങളാണുള്ളത്. ഈ ലിസ്റ്റ് സാമൂഹ്യനീതി വകുപ്പ് പ്രസിദ്ധികരിച്ചു. എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളെ സെല്ലിൽ ഉൾപ്പെടുത്തിയില്ല. കഴിഞ്ഞ കാലങ്ങളിൽ അംഗങ്ങളായിരുന്ന സന്നദ്ധ പ്രവർത്തകരെ സെല്ലിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം ഉയരുന്നുണ്ട്.ജനപ്രതിനിധികളും, രാഷ്ട്രീയ പാർട്ടികളുടെ ഭാരവാഹികളും, ഉദ്യോഗസ്ഥരും മാത്രമായി സെല്ല് മാറുന്നതിൽ ദുരിതബാധിതർക്ക് ആശങ്കയുണ്ട്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News