ശ്രീലേഖയുടെ ആരോപണത്തില്‍ വിവാദം കൊഴുക്കുന്നു; പ്രോസിക്യൂഷന്‍ നിയമ നടപടിക്ക്

പൾസർ സുനി ദിലീപിനൊപ്പം നിൽക്കുന്ന ചിത്രം വ്യാജമാണെന്നും സുനി ജയിലില്‍ നിന്ന് ദിലീപിന് കത്തയച്ചിട്ടില്ലെന്നുമാണ് ശ്രീലേഖയുടെ ആരോപണം

Update: 2022-07-11 07:41 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുടുക്കാൻ വ്യാജ തെളിവുണ്ടാക്കിയെന്ന മുന്‍ ജയില്‍ ഡി.ജി.പി ശ്രീലേഖയുടെ ആരോപണം വിവാദമാകുന്നു. പൾസർ സുനി ദിലീപിനൊപ്പം നിൽക്കുന്ന ചിത്രം വ്യാജമാണെന്നും സുനി ജയിലില്‍ നിന്ന് ദിലീപിന് കത്തയച്ചിട്ടില്ലെന്നുമാണ് ശ്രീലേഖയുടെ ആരോപണം. ശ്രീലേഖ പറയുന്നത് പച്ചക്കള്ളമാണെന്ന് പള്‍സര്‍ സുനിയുടെ സഹ തടവുകാരന്‍ ജിന്‍സന്‍ പറഞ്ഞു.പ റഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്ന് പള്‍സര്‍ സുനിയുടെ അമ്മ ശോഭനയും പ്രതികരിച്ചു.

സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പിന്തുണച്ച് ജയിൽ മുൻ ഡി.ജി.പി ആർ.ശ്രീലേഖ രംഗത്തെത്തിയത്. കേസിൽ ദിലീപിനെ സംശയിക്കത്തക്കതായി യാതൊന്നുമില്ലെന്ന് പറയുന്ന ശ്രീലേഖ അന്വേഷണസംഘത്തിന് നേരെ ഗുരുതര ആരോപണവും ഉയർത്തി. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കിയതാണെന്നും ശ്രീലേഖ ആരോപിച്ചു. എന്നാല്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ സുനിയുടെ സഹ തടവുകാരന്‍ ജിന്‍സണ്‍ തളളി. മകൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്ന് പള്‍സര്‍ സുനിയുടെ അമ്മ ശോഭന പറഞ്ഞു. സുനിയെ ജയിലിൽ സന്ദർശിച്ച ശേഷമായിരുന്നു ശോഭനയുടെ പ്രതികരണം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News