മുട്ടത്തറ സീവേജ് പ്ലാന്റിൽ നിന്ന് ശരീരാവശിഷ്ടം കണ്ടെടുത്ത സംഭവം: കൊല്ലപ്പെട്ടത് ഗുണ്ടാനേതാവെന്ന് പൊലീസ്‌

സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2022-10-21 04:57 GMT
Advertising

തിരുവനന്തപുരം: തിരുവനന്തപുരം മുട്ടത്തറ സീവേജ് പ്ലാന്റിൽ നിന്ന് കണ്ടെടുത്ത ശരീരാവശിഷ്ടം തമിഴ്നാട്ടിലെ ഗുണ്ടാ നേതാവിൻറെതാണെന്ന് പൊലീസ്. ആഗസ്റ്റ് 15 നാണ് പ്ലാൻറിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശികളായ മനു രമേശ്, ഷെഹൻ ഷാ എന്നിവരാണ് പിടിയിലായത്. 

ഓഗസ്റ്റ് 15നാണ് പ്ലാന്റിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെ മാലിന്യമെത്താറുള്ളതിനാൽ ഇത്തരത്തിൽ ശരീരാവശിഷ്ടം എത്തിയതായിരിക്കുമെന്നായിരുന്നു ആദ്യത്തെ നിഗമനം. എന്നാൽ പിന്നീട് തമിഴ്‌നാട്ടിലെ ഗുണ്ടാസംഘത്തിലേക്ക് സംശയം നീളുകയായിരുന്നു. പിടിയിലായ രണ്ടുപേരും മലയാളികളാണ്. വലിയതുറ ഭാഗത്തെ ഇറച്ചിവെട്ടുകാരനാണ് ഷഹിൻ ഷാ.

Full View

ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഡിഎൻഎ പരിശോധനാ ഫലം ലഭിക്കുന്നത് വരെ കൊല്ലപ്പെട്ടയാളുടെ പേരുവിവരങ്ങൾ നൽകാനാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News