സ്കൂട്ടറിൽ കറങ്ങി നടന്ന് കൊല്ലത്ത് ചെടി മോഷണം - വീഡിയോ

ആറ് വർഷമായി പരിചരിച്ച ചെടിയാണ് ചൊവ്വാഴ്ച രാത്രി മോഷണം പോയത്

Update: 2024-01-18 11:24 GMT

കൊല്ലം: ഇരുചക്രവാഹനത്തിൽ കുടുംബസമേതം എത്തി കൊല്ലത്ത് ചെടി മോഷണം. മുണ്ടയ്ക്കൽ അമൃതകുളം ഇന്ദിരാജി ജംഗ്ഷന് സമീപം താമസിക്കുന്ന എസ്ബിഐ മുൻ ചീഫ് മാനേജർ നഹാസിന്റെ വീടിന്റെ മതിലിനു മുകളിൽ വെച്ചിരുന്ന ചെടിയാണ് ചട്ടിയോട് കൂടി ഇരുചക്രവാഹനത്തിൽ എത്തി കവർച്ച ചെയ്തത്.

ആറ് വർഷമായി പരിചരിച്ച ചെടിയാണ് ചൊവ്വാഴ്ച രാത്രി മോഷണം പോയത്. മുൻപും പലതവണ ചെടി മോഷണം പോയതിനെ തുടർന്ന് ഇദ്ദേഹം മോഷണം  വീടിനു ചുറ്റും സി.സി.ടി.വി വച്ചിരുന്നു. എന്നിട്ടും മോഷണം തുടരുക ആയിരുന്നു. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാത്രിയിൽ നടത്തുന്ന മോഷണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 


Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News