കേരളത്തില്‍ പ്രതിദിന കേസിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും മരണസംഖ്യയിലും ഇതുവരെയില്ലാത്ത വർധന

രോഗവ്യാപനം കുറഞ്ഞില്ലെങ്കിൽ നിയന്ത്രണങ്ങൾ തുടർന്നേക്കും.

Update: 2021-05-13 01:03 GMT

സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിച്ച് കോവിഡ് വ്യാപനം രൂക്ഷം. പ്രതിദിന കേസിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും മരണസംഖ്യയിലും ഇതുവരെയില്ലാത്ത വർധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. രോഗവ്യാപനം കുറഞ്ഞില്ലെങ്കിൽ നിയന്ത്രണങ്ങൾ തുടർന്നേക്കും.

പ്രതിദിന കേസ് 43,529 ആണ് ഇന്നലെ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ന് അടുത്തെത്തി. മരണവും കൂടി. 95 പേർ ഇന്നലെ മാത്രം മരിച്ചു. ആകെ മരണം 6053 ആയി. എറണാകുളത്ത് 6000ന് മുകളിലാണ് രോഗികൾ. മലപ്പുറത്തും തിരുവനന്തപുരത്തുമെല്ലാം സ്ഥിതി രൂക്ഷം. രോഗവ്യാപനം പിടിച്ച് നിർത്താൻ ആദ്യം ഏർപ്പെടുത്തിയ മിനി ലോക് ഡൗൺ പ്രതീക്ഷിച്ച ഫലം നൽകിയില്ലെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ഈ മാസം ഒന്നിനാണ് മിനി ലോക്ഡൗൺ ആരംഭിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച എട്ടാം തിയ്യതി വരെ ഒരു ദിവസം ഒഴികെ മിനിലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നു. എന്നാൽ രോഗവ്യാപനത്തിൽ കുറവുണ്ടായിട്ടില്ല.

Advertising
Advertising

ലോക്ക് ഡൗണിന്‍റെ ഗുണം വരും ദിവസങ്ങളിലുണ്ടാകും എന്നാണ് ആരോഗ്യ വകുപ്പിന്‍റെ പ്രതീക്ഷ. കേസുകൾ കുറഞ്ഞില്ലെങ്കിൽ നിയന്ത്രണം കടുപ്പിക്കാനാണ് സാധ്യത.

ചികിത്സയിലുള്ളത് 4,32,789 പേര്‍

എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. 145 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 34,600 പേര്‍ രോഗമുക്തി നേടി. ഇതോടെ 4,32,789 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 15,71,738 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,01,647 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,67,211 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 34,436 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3593 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News