ഇന്ന് 1791 പേർക്ക് കോവിഡ്; 1871 പേർക്ക് രോഗമുക്തി

സംസ്ഥാനത്തെ ആകെ മരണം 66,374 ആയി

Update: 2022-03-08 12:38 GMT

കേരളത്തിൽ ഇന്ന് 1791 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 318, തിരുവനന്തപുരം 205, കോട്ടയം 190, തൃശൂർ 150, ഇടുക്കി 145, കൊല്ലം 139, പത്തനംതിട്ട 136, കോഴിക്കോട് 127, വയനാട് 79, ആലപ്പുഴ 72, പാലക്കാട് 70, മലപ്പുറം 67, കണ്ണൂർ 58, കാസർകോട് 35 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,135 സാമ്പിളുകൾ പരിശോധിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 64,077 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 62,912 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1165 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 178 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 12,677 കോവിഡ് കേസുകളിൽ, 9 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Advertising
Advertising

24 മണിക്കൂറിനിടെ നാലു മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള ഏഴു മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 100 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,374 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ എട്ടുപേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1692 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 74 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 17 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1871 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 211, കൊല്ലം 220, പത്തനംതിട്ട 120, ആലപ്പുഴ 126, കോട്ടയം 100, ഇടുക്കി 111, എറണാകുളം 377, തൃശൂർ 102, പാലക്കാട് 30, മലപ്പുറം 76, കോഴിക്കോട് 197, വയനാട് 56, കണ്ണൂർ 113, കാസർകോട് 32 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 12,677 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,35,236 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Covid confirmed 1791 cases in Kerala today

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News