ട്രിപ്പിൾ ലോക്ക്ഡൗൺ ഉള്ള ജില്ലകളിൽ ട്രെയിൻ യാത്രക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് എ.ഡി.ജി.പി വിജയ് സാഖറെ

Update: 2021-05-16 13:30 GMT

ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഉള്ള നാല് ജില്ലകളിൽ ട്രെയിൻ യാത്രക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ പണം നൽകി ക്വാറന്റൈനിൽ കഴിയേണ്ടിവരും.

Full View

കോവിഡ് വ്യാപനം കുറയ്ക്കാന്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ നിലവില്‍ വരും. തിരുവനന്തപുരം എറണാകുളം,തൃശ്ശൂര്‍ മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗൺ നിലവില്‍ വരുന്നത്.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News