മരം കൊള്ള വിവാദത്തിൽ പ്രതിരോധത്തിലായി സിപിഐ; റവന്യൂമന്തിയെ എം.എന്‍ സ്മാരകത്തിലേക്ക് വിളിപ്പിച്ചു

വനം റവന്യു വകുപ്പുകള്‍ കഴിഞ്ഞ മന്ത്രിസഭയില്‍ സിപിഐയുടെ പക്കലുള്ള വകുപ്പുകളായിരുന്നു

Update: 2021-06-14 10:43 GMT
Editor : Roshin | By : Web Desk

സംസ്ഥാനത്തെ മരം കൊള്ള വിവാദത്തില്‍ പ്രതിരോധത്തിലായ സിപിഐ, മന്ത്രി കെ രാജനെ എംഎന്‍ സ്മാരകത്തിലേക്ക് വിളിപ്പിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വനം മന്ത്രി കെ രാജനും എംഎന്‍ സ്മാരകത്തില്‍ വിഷയം ചർച്ച ചെയ്യുകയാണ്. യോഗത്തിലേക്ക് മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ വിളിച്ചുവരുത്തി.

വനം റവന്യു വകുപ്പുകള്‍ കഴിഞ്ഞ മന്ത്രിസഭയില്‍ സിപിഐയുടെ പക്കലുള്ള വകുപ്പുകളായിരുന്നു. എന്നിട്ടും നേതൃത്വം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിരുന്നില്ല. ഇതിന്‍റെ തുടര്‍ച്ചയായാണ് മുന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെയും നിലവിലെ മന്ത്രി കെ രാജനെയും കാനം രാജേന്ദ്രന്‍ എം.എന്‍. സ്മാരകത്തിലേക്ക് വിളിച്ചുവരുത്തിയിരിക്കുന്നത്.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News