വിസി നിയമന വിവാദം, ഗവർണർക്ക് ശിപാർശ നൽകാൻ മന്ത്രിക്ക് അധികാരമില്ല; കാനം രാജേന്ദ്രൻ

ആർ ബിന്ദു അധികാര ദുർവിനിയോഗം നടത്തിയോ എന്ന ചോദ്യത്തിൽ നിന്ന് കാനം ഒഴിഞ്ഞു മാറി.

Update: 2021-12-16 11:14 GMT
Editor : abs | By : Web Desk

കണ്ണൂര്‍ വിസി നിയമന വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇത്തരമൊരു അധികാരമില്ല. ഇല്ലാത്ത അധികാരം മന്ത്രി ഉപയോഗിച്ചുവെന്ന് കാനം പരോക്ഷമായി പറഞ്ഞു. ആർ ബിന്ദു അധികാര ദുർവിനിയോഗം നടത്തിയോ എന്ന ചോദ്യത്തിൽ നിന്ന് കാനം ഒഴിഞ്ഞു മാറി.

കണ്ണൂർ സർവകലാശാല  വിസിയായി ഗോപിനാഥിനെ പുനർ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കത്തയച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിനെതിരെ ഗവർണർ രംഗത്ത് വന്നിരുന്നു. ചാൻസലർ സ്ഥാനം ഒഴിയുകയാണെന്ന് ഗവർണർ പറഞ്ഞു. തുടർന്ന് അനുനയ നീക്കവുമായി മുഖ്യമന്ത്രി എത്തി.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News