വയനാട്ടിൽ പാർട്ടിക്ക്‌ വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്ന് സിപിഐ

''സിപിഐയെ സിപിഎം തഴഞ്ഞു എന്ന ടി. സിദ്ദീഖിന്റെ വാക്കുകൾക്ക് മറുപടിയില്ല''

Update: 2024-11-24 02:23 GMT

സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു- സത്യന്‍ മൊകേരി

കല്‍പറ്റ: വയനാട് മണ്ഡലത്തിൽ പാർട്ടിക്ക് വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു.

അടിച്ചേൽപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ജനങ്ങളിൽ നിസംഗതയുണ്ടായി. സിപിഐയെ സിപിഎം തഴഞ്ഞു എന്ന ടി. സിദ്ദീഖിന്റെ വാക്കുകൾക്ക് മറുപടിയില്ല. തെരഞ്ഞെടുപ്പിൽ മിഷനറി പൂർണ്ണമായും ചലിപ്പിച്ചത് സിപിഎമ്മാണെന്നും  മണ്ഡലത്തിൽ യുഡിഎഫിന്റെയും ബിജെപിയുടെയും വോട്ടുകൾ കുറഞ്ഞിട്ടുണ്ടെന്നും ഇ.ജെ. ബാബു മീഡിയവണിനോട് പറഞ്ഞു. 

അതേസമയം വയനാട്ടിൽ ഇടതു കേന്ദ്രങ്ങളിൽ വോട്ടുചേർന്നത് പരിശോധിക്കുമെന്ന് എല്‍ഡിഎഫ് ജില്ലാ കൺവീനർ സി.കെ.ശശീന്ദ്രൻ പറഞ്ഞു. പോളിങ് ശതമാനം കുറഞ്ഞത് ഇടതുപക്ഷത്തെയും ബാധിച്ചു. സിപിഎം സഹകരിച്ചില്ല എന്ന ആക്ഷേപം സിപിഐക്ക് പോലും ഇല്ല. പാർട്ടി വോട്ടുകൾ പോൾ ചെയ്യപ്പെട്ടില്ല എന്നത് സ്വയം വിമർശനാത്മകമായി പരിശോധിക്കുമെന്നും സി.കെ.ശശീന്ദ്രൻ മീഡിയവണിനോട് പറഞ്ഞു. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News