സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനം നാളെ തുടങ്ങും

കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുക്കും

Update: 2022-01-09 01:49 GMT
Advertising

സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനം നാളെ തുടങ്ങും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നിലവിലെ സെക്രട്ടറി പി മോഹനൻ തന്നെ തുടരാനാണ് സാധ്യത.

കുറ്റ്യാടിയിൽ കേരള കോൺഗ്രസിന് സീറ്റ് നൽകിയതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലുണ്ടായ തർക്കങ്ങൾ, ജില്ലയിൽ പാർട്ടി അടിത്തറ ശക്തമായെന്ന് അവകാശപ്പെടുമ്പോഴും വടകരയിൽ ആർ.എം.പിയോടേറ്റ തോൽവി, പാർട്ടി പ്രവർത്തകരായ അലനെയും താഹയെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്- ഏരിയ സമ്മേളനങ്ങളിൽ ഉയർന്ന് വന്ന ഈ ചോദ്യങ്ങളെല്ലാം ജില്ലാ സമ്മേളനങ്ങളിൽ ചർച്ചയായേക്കും. സമ്മേളനത്തിലേക്കെത്തുമ്പോൾ പാർട്ടിയുടെ അംഗസംഖ്യ കൂടിയെന്ന് ജില്ലാ കമ്മിറ്റി അവകാശപ്പെടുന്നു.

കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുക്കും. ചിലയിടങ്ങളിൽ മത്സരങ്ങളുണ്ടായെങ്കിലും വലിയ പ്രശ്നങ്ങളില്ലാതെയാണ് ലോക്കൽ, ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കിയത്. പി മോഹനൻ മൂന്നാം തവണയും ജില്ലാ സെക്രട്ടറി ആയി തുടർന്നേക്കും.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News