വടകരയിൽ സി.പി.എം പ്രവർത്തകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദിച്ച ശേഷം കാർ കത്തിച്ചു

സ്വർണക്കടത്ത് കേസിൽ പ്രതിയായ അർജ്ജു ൻ ആയങ്കിയെ ബിജു ഒളിവിൽ താമസിപ്പിച്ചെന്ന ആരോപണം നേരത്തെയുണ്ടായിരുന്നു

Update: 2022-06-28 03:36 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: വടകരയക്കടുത്ത് കല്ലേരിയിൽ സി.പി.എം പ്രവർത്തകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദിച്ച ശേഷംകാർ കത്തിച്ചു. കൂടത്തിൽ ബിജുവിനെയാണ് വാനിലെത്തിയ ഒരു സംഘം അക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റ ബിജു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

സ്വർണക്കടത്ത് കേസിൽ പ്രതിയായ അർജ്ജുൻ ആയങ്കിയെ ബിജു ഒളിവിൽ താമസിപ്പിച്ചെന്ന ആരോപണം നേരത്തെയുണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News