ഞാൻ കണക്കപ്പിള്ളയല്ല, മാത്യു കുഴൽനാടന്റെ കണക്ക് വേണമെങ്കിൽ നോക്കാം- തോമസ് ഐസക്

മാത്യു പറഞ്ഞ വാദം എല്ലാം പൊളിഞ്ഞെന്നും അതിസാമർത്ഥ്യം വിനയാണെന്നും തോമസ് ഐസക് മീഡിയവണിനോട് പറഞ്ഞു.

Update: 2023-08-20 12:43 GMT

കോട്ടയം:മാത്യു കുഴൽനാടൻ എം.എൽ.എക്ക് മറുപടിയുമായി സിപിഎം നേതാവ് തോമസ് ഐസക്. താൻ കണക്കപ്പിള്ള അല്ലെങ്കിലും മാത്യു കുഴൽനാടന്റെ കണക്ക് വേണമെങ്കിൽ പരിശോധിക്കാമെന്നാണ് പരാമർശം. മാത്യു പറഞ്ഞ വാദം എല്ലാം പൊളിഞ്ഞെന്നും അതിസാമർത്ഥ്യം വിനയാണെന്നും തോമസ് ഐസക് മീഡിയവണിനോട് പറഞ്ഞു.  

"ഞാൻ കണക്കപ്പിള്ളയല്ല, സാമ്പത്തിക ശാസ്ത്രജ്ഞനാണ്. മാത്യുവിന്റെ കണക്ക് നോക്കണമെങ്കിൽ നോക്കാം. എക്സാലോജിക് കമ്പനി ഐജിഎസ്ടി അടച്ചെന്നറിഞ്ഞപ്പോൾ മാത്യു പറഞ്ഞ വാദം എല്ലാം പൊളിഞ്ഞില്ലേ,അതിസാമർത്ഥ്യം വിനയാണ് " തോമസ് ഐസക് പറഞ്ഞു.  

Advertising
Advertising

അതേസമയം, വീണ വിജയന്‍ ഐജിഎസ് ടി അടച്ചതിന്‍റെ രേഖകള്‍ പുറത്ത് വിട്ടാല്‍ മാത്യു കുഴല്‍നാടന്‍ പൊതുപ്രവർത്തനം അവസാനിപ്പിക്കുമോയെന്നാണ് സിപിഎമ്മിന്‍റെ വെല്ലുവിളി. ഓരോ മാസവും ഐജിഎസ്ടി 18 ശതമാനം നൽകിയിട്ടുണ്ട്. ഐജിഎസ്ടി കൊടുത്തിട്ടില്ല എന്ന് പറയാൻ എവിടെ നിന്നാണ് മാത്യുകുഴല്‍നാടന് വിവരങ്ങൾ ലഭിച്ചതെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലന്‍ ചോദിച്ചു. വിവാദങ്ങളിൽ എല്ലാം പാർട്ടി വിശദീകരിച്ചുവെന്ന പതിവ് പല്ലവി മന്ത്രി മുഹമ്മദ് റിയാസ് ആവർത്തിച്ചു. എന്നാല്‍ എന്ത് സേവനങ്ങള്‍ക്കാണ് വീണയ്ക്ക് സിഎംആർഎല്‍ പണം നല്‍കിയതെന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം സിപിഎം ഇതുവരെ നല്‍കിയിട്ടില്ല. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News