സിപിഎം നേതാവിന്റെ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

ജിഷ്ണു, ഫൈസൽ, നന്ദു, പ്രമോദ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ജിഷ്ണു ആർഎസ്എസ് ബന്ധമുള്ള ആളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Update: 2021-12-03 09:44 GMT

തിരുവല്ലയിൽ സിപിഎം നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിലായി. അഞ്ചാം പ്രതിയായ അഭിയാണ് ഒടുവിൽ പിടിയിലായത്. ആലപ്പുഴ എടത്വയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റു നാല് പ്രതികളെയും നേരത്തെ പിടികൂടിയിരുന്നു.

ജിഷ്ണു, ഫൈസൽ, നന്ദു, പ്രമോദ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ജിഷ്ണു ആർഎസ്എസ് ബന്ധമുള്ള ആളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.

അതേസമയം തിരുവല്ലയിൽ സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരമാണ്. കൊല്ലപ്പെട്ട സന്ദീപിന് ആദരാഞ്ജലിയർപ്പിക്കാനാണ് പ്രമുഖ നേതാക്കളടക്കം നൂറുകണക്കിന് സിപിഎം പ്രവർത്തകരാണ് എത്തുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News