ഇറാനെതിരായ ഇസ്രായേൽ ആക്രമണം; ഉറച്ച നിലപാട് സ്വീകരിക്കാൻ ഇന്ത്യ തയാറാകണമെന്ന് സിപിഎം
യുദ്ധത്തിനെതിരെ പ്രതികരിക്കാൻ ജനങ്ങൾ മുന്നോട്ട് വരണമെന്ന് എം.എ ബേബി
Update: 2025-06-22 08:13 GMT
ന്യൂഡല്‍ഹി: ഇറാനെതിരായ ഇസ്രായേൽ ആക്രമണങ്ങളിൽ ഉറച്ചനിലപാട് സ്വീകരിക്കാൻ ഇന്ത്യ തയാറാകണമെന്ന് സിപിഎം. ഇറാനിൽ അമേരിക്ക നടത്തിയ ബോംബ് അക്രമണത്തെ ശക്തമായി അപലപിക്കുന്നതായും യുദ്ധത്തിനെതിരെ പ്രതികരിക്കാൻ ജനങ്ങൾ മുന്നോട്ട് വരണമെന്നും ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു.
രഹസ്യാന്വേഷണ ഏജൻസികളുടെ വ്യാജ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇറാഖ് ആക്രമിച്ചത്. ആണവ ഭീഷണിയുടെ പേരിലാണ് ഇപ്പോൾ ഇറാനെ ആക്രമിക്കുന്നത്. ഇറാനെതിരായ ആക്രമണങ്ങളിൽ ഉറച്ചനിലപാട് സ്വീകരിക്കാൻ ഇന്ത്യ തയാറാകണമെന്നും എം.എ ബേബി ആവശ്യപ്പെട്ടു.