'ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി പറമ്പിൽ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കും'; അധിക്ഷേപവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു

സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫി പറമ്പിലെന്നും ഇ.എൻ സുരേഷ് ബാബു

Update: 2025-09-25 06:52 GMT
Editor : Lissy P | By : Web Desk

പാലക്കാട്: ഷാഫി പറമ്പിൽ എംപിയെ അധിക്ഷേപിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു.'ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കും. ഷാഫി മാത്രമല്ല കോൺഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തിൽ രാഹുലിന്റെ അധ്യാപകരാണ്. സ്ത്രീ വിഷയത്തിൽ മുസ്‍ലിം ലീഗ് നടപടി മാതൃകയാക്കണമെന്നും' ഇഎൻ സുരേഷ് ബാബു പറഞ്ഞു.

കണ്ടാമൃഗത്തെക്കാൾ തൊലിക്കട്ടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് കാണിക്കുന്നതെന്നും ഇ.എൻ സുരേഷ് ബാബു ആരോപിച്ചു. 'സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ് മാസ്റ്ററാണ്  ഷാഫി പറമ്പിൽ. സഹികെട്ടാണ് വി.ഡി സതീശൻ രാഹുലിനെതിരെ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തിൽ കേറി കൊത്തിയപ്പോൾ സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നു. പാലക്കാട് എത്തിയ രാഹുലിനും ഓഫീസിനും സംരക്ഷണം നൽകിയത് കോൺഗ്രസ്‌ നേതൃത്വമാണ്. മരണവീട്ടിൽ രാഹുലിനെ ആവേശകരമായ സ്വീകരണമാണ് നേതാക്കൾ നൽകിയത്. രാഹുൽ മങ്കൂട്ടത്തിലിനെ പേരിന് പുറത്താക്കുകയും പിന്നിലൂടെ സംരക്ഷണം നൽകുകയും ചെയ്യുകയാണ്. വി.ഡി സതീശന്റെ വാക്കിന് പുല്ല് വിലയാണ് കൊടുക്കുന്നത്. രാഹുൽ മങ്കൂട്ടത്തില്‍ അഗ്നിശക്തി വരുത്തണമെന്ന് ലീഗ് പറയുന്നു.കുഞ്ഞാലികുട്ടിയുടെ കാര്യത്തിൽ ലീഗ് നേരത്തെ കാണിച്ച അന്തസ് കോൺഗ്രസ്‌ എന്ത്കൊണ്ട് കാണിക്കുന്നില്ലെന്നും ഇ.എൻ സുരേഷ് ബാബു പറഞ്ഞു.

Advertising
Advertising

'പെൺകുട്ടികളുള്ള കോൺഗ്രസുകാര്‍ രാഹുലിനെ വീട്ടിലേക്ക് ക്ഷണിക്കുമോ?. ആത്മാഭിമാനമുള്ള കോൺഗ്രസുകാർ വീട്ടിലേക്ക് വരേണ്ട എന്നേ പറയൂ. മുകേഷ് , പി. കെ ശശി എന്നിവർക്ക് എതിരായ ലൈംഗിക പരാതിയും രാഹുലിൻ്റെയും ഒന്നായി കാണരുതെന്നും സുരേഷ് ബാബു പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News