'നിങ്ങള് പോയി ഡിവൈഎഫ്‌ഐയോട് ചോദിക്ക്' ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടയാളെ രക്തസാക്ഷിയാക്കിയതിൽ കെ.കെ രാഗേഷ്‌

കഴിഞ്ഞ വർഷം പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിനെയാണ് കഴിഞ്ഞ ആഴ്ച നടന്ന ഡിവൈഎഫ്ഐ സമ്മേളനത്തിൽ രക്തസാക്ഷി പ്രമേയത്തിൽ ഉൾപ്പെടുത്തിയത്

Update: 2025-11-05 13:45 GMT

കണ്ണൂർ: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട പാനൂർ സ്വദേശി കാട്ടീന്റെവിട ഷെറിനെ രക്തസാക്ഷിയാക്കിയ ഡിവൈഎഫ്‌ഐ തള്ളി സിപിഎം. പാനൂർ കുന്നോത്ത്പറമ്പിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടയാളെ സംബന്ധിച്ച സിപിഎം നിലപാട് തിരുത്തിയിട്ടില്ലെന്ന് കെകെ രാഗേഷ് പറഞ്ഞു. ഷെറിനെ രക്തസാക്ഷിയാക്കിയതിനെ കുറിച്ച് ഡിവൈഎഫ്‌ഐ നേതൃത്വത്തോട് ചോദിക്കണമെന്നും സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പറഞ്ഞു.

കഴിഞ്ഞ വർഷം ഏപ്രിൽ അഞ്ചിനാണ് പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ ബോംബ് പൊട്ടി ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഷെറിൻ കൊല്ലപ്പെട്ടത്. അന്നും സിപിഎം തള്ളിപറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ഡിവൈഎഫ് മേഖലസമ്മേളനത്തിൽ രക്തസാക്ഷി പ്രമേയത്തിൽ ഷെറിന്റെ പേര് ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. ഇതാണ് ഇപ്പോൾ സിപിഎം ജില്ല സെക്രട്ടറി തള്ളിപ്പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ പാർട്ടി നിലപാടിൽ മാറ്റമില്ല.ഡിവൈഎഫ്‌ഐ നിലപാട് അവരോട് ചോദിക്കണം എന്നുമാണ് കെ.കെ.രാഗേഷ് പറഞ്ഞത്.

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News