സജി ചെറിയാന് നൽകാനിരുന്ന സ്വീകരണം ഒഴിവാക്കി സി.പി.എം

ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയാണ് സ്വീകരണം ഒരുക്കിയിരുന്നത്

Update: 2022-07-07 07:23 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴ: മുൻ മന്ത്രി സജി ചെറിയാന്റെ സ്വീകരണം ഒഴിവാക്കി സി.പി.എം. സജി ചെറിയാന് സ്വീകരണം നൽകാൻ സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി  തീരുമാനിച്ചിരുന്നു. ഭരണഘടനാ നിന്ദ നടത്തിയതിന്റെ പേരിൽ സജി ചെറിയാൻ ഇന്നലെയാണ് രാജിവെച്ചത്.

ഇന്ന് വൈകിട്ട് നാലിന് വാഹന അകമ്പടിയോടെയാണ് സ്വീകരണം തീരുമാനിച്ചിരുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാൽ സ്വീകരണം മാറ്റി വെച്ചെന്നാണ് ഏരിയ കമ്മിറ്റിയുടെ വിശദീകരണം. അതേസമയം, സംസ്ഥാന നേതൃത്വത്തിന് ഈ പരിപാടിയിൽ അതൃപ്തിയുണ്ടായിരുന്നതായാണ് ലഭിക്കുന്ന സൂചന.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News