Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: കത്ത് ചോർച്ചാ വിവാദത്തിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. രാജേഷ് കൃഷ്ണക്കെതിരെ ഷെർഷാദ് സിപിഎം സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയിരുന്നു. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന വിലയിരുത്തലാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റേത്. ഷെർഷാദിനെതിരെ എം.വി ഗോവിന്ദൻ നിയമ നടപടി ആരംഭിച്ചതും സിപിഎം പൊളിറ്റ് ബ്യൂറോ അനുമതിയോടെയാണ്. സംസ്ഥാന സെക്രട്ടേറിയറ്റിലും എം.വി ഗോവിന്ദൻ കാര്യങ്ങൾ വിശദീകരിച്ചേക്കും.