'വാർത്തകൾ മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട്, ഒരു ദുരൂഹതയും ഇല്ല'; മാസപ്പടി വിവാദത്തിൽ എം.വി ഗോവിന്ദൻ

മാസപ്പടി വിവാദം വന്നതിന് ശേഷം മന്ത്രി മുഹമ്മദ് റിയാസ് മാളത്തിലാണെന്നും സ്വന്തം ഭാര്യക്ക് കിട്ടിയ പണം തെരഞ്ഞെടുപ്പ് സമയത്ത് സത്യവാങ്മൂലത്തിൽ ഉൾപ്പെടാത്തത് എന്താണെന്ന് വിശദീകരിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ

Update: 2023-08-12 16:13 GMT

കോട്ടയം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതിരോധിച്ച് സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍. വീണയുടെ കമ്പനിക്ക് ആണ് സിഎംആർഎൽ പണം നൽകിയതെന്നും അതിൽ എന്ത് മറുപടിയാണ് തരേണ്ടതെന്നും കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ എം.വി ഗോവിന്ദൻ ചോദിച്ചു.

"വാർത്ത മാധ്യമങ്ങൾ തന്നെ ചോർത്തി ഉണ്ടാക്കിയതാണ്. അല്ലാതെ ഉത്തരവാദിത്തപ്പെട്ട ഒരു ബോഡിയിൽ നിന്നും വന്നതല്ല. വീണയുടെ കമ്പനിക്ക് ആണ് സിഎംആർഎൽ പണം നൽകിയത്. അതിൽ എന്താണ് മറുപടി തരേണ്ടത്? രണ്ട് കമ്പനിയും ചേർന്നാണ് ധാരണ ഉണ്ടാക്കിയത്. അതിൽ ഒരു ദുരൂഹതയും ഇല്ല. മുഖ്യമന്ത്രിയുടെ മകൾ ആയതു കൊണ്ടാണ് ഇതിത്ര വിഷയമായത്. എന്തായാലും വിഷയത്തിൽ അന്വേഷണം നടക്കട്ടെ, ഒരു പ്രശ്‌നവും ഇല്ല". ഗോവിന്ദൻ പറഞ്ഞു.

Advertising
Advertising
Full View

മാസപ്പടി വിവാദത്തിൽ, പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം മറുപടി പറയേണ്ടതില്ല എന്നത് കൊണ്ടാണ് UDF പ്രതികരിക്കാതിരുന്നതെന്ന് കെ മുരളീധരൻ എം പി പ്രതികരിച്ചു.  മാസപ്പടി വിവാദം വന്നതിന് ശേഷം മന്ത്രി മുഹമ്മദ് റിയാസ് മാളത്തിലാണെന്നും സ്വന്തം ഭാര്യക്ക് കിട്ടിയ പണം തെരഞ്ഞെടുപ്പ് സമയത്ത് സത്യവാങ്മൂലത്തിൽ ഉൾപ്പെടാത്തത് എന്താണെന്ന് വിശദീകരിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News