രാഷ്ട്രീയം അറിയില്ലെങ്കിൽ മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്തണം; ബിജെപി കോർ കമ്മിറ്റിയിൽ അധ്യക്ഷന് വിമർശനം

ആഗോള അയ്യപ്പ സംഗമത്തിൽ രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചത് പക്വതയില്ലാത്ത നിലപാടാണെന്ന് കോർ കമ്മിറ്റിയിൽ അഭിപ്രായമുയർന്നു

Update: 2025-09-19 12:51 GMT

തിരുവനന്തപുരം: ബിജെപി കോർ കമ്മറ്റിയിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് വിമർശനം. ആഗോള അയ്യപ്പ സംഗമത്തിൽ രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചത് പക്വതയില്ലാത്ത നിലപാടാണെന്ന് കോർ കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. രാഷ്ട്രീയം അറിയില്ലെങ്കിൽ മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്തണമെന്നും വിമർശനമുയർന്നു.

എൻഎസ്എസ്സിന്റെയും എസ്എൻഡിപിയുടേയും നിലപാട് അറിയാതെ സംഗമത്തെ എതിർത്തതിൽ തെറ്റുപറ്റി. ഇതോടെ ബിജെപി ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായെന്നും വിമർശനം. എൻഎസ്എസിനെയും എസ്എൻഡിപിയെയും എതിർപക്ഷത്ത് നിർത്തി ബിജെപിക്ക് കേരളത്തിൽ മുന്നോട്ട് പോകാനാവില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

സുരേഷ് ഗോപിക്കെതിരായ ആക്രമണത്തെ സംസ്ഥാന നേതൃത്വം പ്രതിരോധിച്ചില്ലെന്നും ക്രൈസ്തവ നയതന്ത്രം അതിരുവിടുന്നുവെന്നും കമ്മിറ്റിയിൽ അഭിപ്രായമുണ്ടായി. അതേസമയം, തിരുവനന്തപുരം, തൃശൂർ കോർപറേഷനുകൾ പിടിക്കാൻ രംഗത്തിറങ്ങാൻ രാജീവ് ചന്ദ്രശേഖർ നേതാക്കൾക്ക് നിർദേശം നൽകി.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News