ഹൈക്കമാൻഡ് യോഗത്തിന് മുന്നോടിയായി ഡൽഹിയിൽ നിർണായക ചർച്ചകൾ

പിന്തുണ ഉറപ്പാക്കാന്‍ അടൂർ പ്രകാശും ബെന്നി ബഹനാനും രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി

Update: 2025-02-28 06:35 GMT
Editor : Jaisy Thomas | By : Web Desk

ഡല്‍ഹി: ഹൈക്കമാൻഡ് വിളിച്ച യോഗത്തിന് മുന്നോടിയായി ഡൽഹിയിൽ നിർണായക ചർച്ചകൾ. പിന്തുണ ഉറപ്പാക്കാന്‍ അടൂർ പ്രകാശും ബെന്നി ബഹനാനും രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു.

ഹൈക്കമാൻഡ് ഇന്ന് വിളിച്ച യോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനും കെ.മുരളീധരനും പങ്കെടുക്കില്ല. നിലവിൽ പാർട്ടിക്ക് ഊർജമുണ്ടെന്നും അത്യുജ്ജല ഊർജമാണ് വേണ്ടതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഒറ്റക്ക് ഒറ്റക്ക് കൂടിക്കാഴ്ച നടത്താനില്ലെന്നും ഹൈക്കമാൻഡ് യോഗത്തിൽ പങ്കെടുക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News