ട്രാൻസ്ജെൻഡറിന്‍റെ കയ്യിൽ കർപ്പൂരം കത്തിച്ച് പൊള്ളിച്ചെന്ന് പരാതി

ബാധയുണ്ടെന്ന് ആരോപിച്ചായിരുന്നു അതിക്രമം

Update: 2022-04-05 06:03 GMT

കൊച്ചി: കൊച്ചിയിൽ ട്രാൻസ്ജെൻഡറിന്‍റെ കയ്യിൽ കർപ്പൂരം കത്തിച്ച് പൊള്ളിച്ചതായി പരാതി. മറ്റൊരു ട്രാന്‍സ്ജെന്‍ഡറിനെതിരെയാണ് പരാതി. ബാധയുണ്ടെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഡിസംബറിലാണ് ഇത് സംഭവിച്ചതെന്നും ഭയംകൊണ്ടാണ് ഇതുവരെ പരാതി പറയാതിരുന്നതെന്നും  ട്രാൻസ്ജെൻഡര്‍ മീഡിയവണിനോട് പറഞ്ഞു.

കളമശ്ശേരിയില്‍ താമസിക്കുന്ന ട്രാന്‍സ്ജെന്‍ഡറാണ് മറ്റൊരു ട്രാന്‍സ്ജെന്‍ഡറിനെതിരെ പരാതി നല്‍കിയത്. മാനസിക ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ ബാധ കയറിയതാണെന്ന് പറഞ്ഞ് മന്ത്രവാദിയുട നിര്‍ദേശ പ്രകാരം കൈവെള്ളയില്‍ കര്‍പ്പൂരം കത്തിച്ചെന്നാണ് പരാതി. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

Advertising
Advertising

കേസാകുമെന്ന് കൂടെയുണ്ടായിരുന്നവര്‍ പേടിപ്പിച്ചെന്നും ആശുപത്രിയില്‍ പോയില്ലെന്നും ട്രാന്‍സ്ജെന്‍ഡര്‍ പറഞ്ഞു. കൈ ഉണങ്ങാതിരുന്നതോടെ രണ്ടു ദിവസം കഴിഞ്ഞ് ആശുപത്രിയില്‍പ്പോയി. കൈ സ്വയം പൊള്ളിച്ചതാണെന്നാണ് താന്‍ അന്നു പറഞ്ഞത്. പിന്നീട് താമസം മാറി. അന്ന് ഭയം കൊണ്ടാണ് നടന്നതൊന്നും പുറത്തുപറയാതിരുന്നതെന്ന് ഇവര്‍ പറഞ്ഞു. തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Full View

Summary- Cruelty against transgender in Kochi

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News