നാദാപുരം വീടാക്രമണത്തിലെ പ്രധാന പ്രതി പൊലീസിനെ വെല്ലുവിളിച്ച് ഇന്സ്റ്റാഗ്രാമില്‍

തന്നോടൊപ്പമുള്ളവരെ വിട്ടുതരാനാവില്ലെന്നും പിടികൂടിയാല്‍ പിന്നെ താന്‍ എന്ത് ചെയ്യുമെന്ന് പറയാനാകില്ലെന്നുമാണ് നാദാപുരം എസ് ഐ യെ അഭിസംബോധന ചെയ്യുന്ന വീഡിയോയില്‍ ഷമീം മുന്നറിയിപ്പ് നല്‍കുന്നത്.

Update: 2021-11-24 17:01 GMT

നാദാപുരം വീടാക്രമണത്തില്‍ പൊലീസ് തിരയുന്ന പ്രധാന പ്രതി പൊലീസിനെ വെല്ലുവിളിച്ച് ഇൻസ്റ്റഗ്രാമിൽ. കണ്ണൂർ നാറാത്ത് സ്വദേശി ഷമീമാണ് പൊലീസിനെ വെല്ലുവിളിച്ച് രംഗത്തെത്തിയത്.

തന്നോടൊപ്പമുള്ളവരെ വിട്ടുതരാനാവില്ലെന്നും പിടികൂടിയാല്‍ പിന്നെ താന്‍ എന്ത് ചെയ്യുമെന്ന് പറയാനാകില്ലെന്നുമാണ് നാദാപുരം എസ്.ഐയെ അഭിസംബോധന ചെയ്യുന്ന വീഡിയോയില്‍ ഷമീം മുന്നറിയിപ്പ് നല്‍കുന്നത്. ആയുധമെടുക്കാത്തതുകൊണ്ടാണ് അക്രമം അടിയില്‍ കലാശിച്ചതെന്നും അല്ലെങ്കില്‍ വെട്ടിലും കുത്തിലും എത്തുമായിരിന്നെന്നും ഷമീം പറയുന്നുണ്ട്.  വീഡിയോ പരിശോധിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

നാദാപുരം കടമേരിയിൽ കഴിഞ്ഞ ദിവസമാണ് ഗുണ്ടാസംഘം വീടുകയറി ആക്രമണം നടത്തിയത്. സംഭവത്തിൽ എട്ട് പേർക്കെതിരെ വധശ്രമത്തിനു കേസെടുത്തിരുന്നു. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ഗുണ്ടാസംഘം വീട്ടുകാരെയും അയൽക്കാരെയും ആക്രമിച്ചത്. കടമേരിയിലെ പാലോര നസീറിൻ്റെ വീട്ടിൽ കയറിയാണ് ഗുണ്ടാസംഘം ആക്രമണം നടത്തിയത്. രണ്ട് വാഹനങ്ങളിലായി 8 പേരടങ്ങുന്ന സംഘമായിരുന്നു ഇവർ.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News