ടോക്ട്ടെ രണ്ട് മണിക്കൂറിനകം ഗുജറാത്ത് തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കാറ്റ് കടന്നുപോയ മഹാരാഷ്ട്രയുടെ തീരങ്ങളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്

Update: 2021-05-17 14:03 GMT
Editor : Jaisy Thomas | By : Web Desk

ടോക്ട്ടെ ചുഴലിക്കാറ്റ് രണ്ട് മണിക്കൂറിനകം ഗുജറാത്ത് തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാറ്റ് കടന്നുപോയ മഹാരാഷ്ട്രയുടെ തീരങ്ങളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 600ലധികം കെട്ടിടങ്ങളാണ് തകർന്നത്. എന്‍.ഡി.ആര്‍.എഫിന്‍റെ സഹായത്തോടെ ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു.

ടോക്ട്ടെ മുംബൈ തീരം വിട്ട് തുടങ്ങിയിരിക്കുന്നു. ഡാം ആൻഡ് ഡിയു തീരത്ത് നിന്ന് 120 കിലോമീറ്റ൪ അകലത്തിലുള്ള ടോക്ടെ ഗുജറാത്തിലെ പോ൪ബന്ധ൪,മഹുവ തീരങ്ങളോട് അടുക്കുകയാണ്. രണ്ട് മണിക്കൂറിനകം ടോക്ടെ തീരം തൊടും. തീരം തൊടുമ്പോൾ 180 കിലോമീറ്റ൪ വരെ വേഗത ടോക്ടെക്കുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഇപ്പോഴും മുംബൈ തീരങ്ങളിൽ നൂറ്റിപ്പത്ത് കിലോമീറ്റ൪ വരെ വേഗതയിൽ കാറ്റ് വീശുകയാണ്. കനത്ത പേമാരിയും തുടരുന്നു. അറുനൂറോളം കെട്ടിടങ്ങളാണ് ഇതിനകം തക൪ന്നത്. നിരവധി മരങ്ങൾ കടപുഴകി. വാഹനങ്ങൾ തക൪ന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

Advertising
Advertising

മുൻകരുതലിന്‍റെ ഭാഗമായി മഹാരാഷ്ട്ര ഗുജറാത്ത് തീരങ്ങളിൽ രണ്ട് ലക്ഷത്തിലധികം പേരെയാണ് മാറ്റിപ്പാ൪പ്പിച്ചിരിക്കുന്നത്. 56 ദേശീയ ദുരന്ത നിവാരണ സേന വിഭാഗങ്ങളെ രണ്ട് സംസ്ഥാനങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. മുംബൈ വിമാത്താവളം വൈകീട്ട് ആറ് മണി വരെ അടച്ചിട്ടിരുന്നു. 300 ഓളം കപ്പലുകൾ വഴിതിരിച്ച് വിടുകയും ഓയിൽ റിഗ്ഗുകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. നാളെയും മറ്റന്നാളുമായി രാജസ്ഥാനിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള, ക൪ണാടക, ഗോവൻ തീരങ്ങളിൽ ടോക്ടെ കനത്ത നാശനഷ്ടം വിതച്ചിരുന്നു. ഇതുവരെ അഞ്ച് പേരാണ് ചുഴലിക്കാറ്റിൽ പെട്ട് മരിച്ചത്. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News