കൊല്ലത്ത് മദ്യലഹരിയിൽ മകളെ മർദിച്ച സംഭവം; പ്രതി ഭാര്യയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മുരുകൻ നഗ്നനായി കുളിക്കുന്നത് ചോദ്യം ചെയ്‌ത അയൽവാസികളെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്

Update: 2023-07-11 01:26 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: കൊല്ലത്ത് മദ്യലഹരിയിൽ മകളെ ക്രൂരമായി മർദിച്ച കേസിലെ പ്രതി  മുരുകൻ ദിവസങ്ങൾക്ക് മുൻപ് ഭാര്യയെയും റോഡിലിട്ട് മർദിച്ചിരുന്നു. നാട്ടുകാർ ഇടപട്ടാണ് അന്ന് മാരിയമ്മയെ രക്ഷപ്പെടുത്തിയത്. മുരുകൻ നഗ്നനായി കുളിക്കുന്നത് ചോദ്യം ചെയ്‌ത അയൽവാസികളെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

കുഞ്ഞിനെ മർദിക്കുന്നതിന് ഒരാഴ്ച മുൻപ് ചിന്നക്കട നഗരത്തിൽ വച്ച് ഭാര്യയെ ക്രൂരമായി മർദിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നത്.  അന്നും മുരുകൻ മദ്യലഹരിയിൽ തന്നെയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.  കഴിഞ്ഞദിവസം മർദനത്തിൽ  സാരമായി പരിക്കേറ്റ ഒന്നര വയസു കാരിയെയും ഈ ദൃശ്യങ്ങളിൽ കാണാം. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.. കുട്ടിയുടെ സംരക്ഷണം സമിതിയും ഏറ്റെടുത്തിട്ടുണ്ട്.

Advertising
Advertising

പൊതുസ്ഥലത്ത് വസ്ത്രം ഇല്ലാതെ മുരുകൻ കുളിച്ചതിന് ചോദ്യം ചെയ്ത അയൽക്കാരെ ഭാര്യയും ഭർത്താവും ചേർന്ന് അസഭ്യം പറഞ്ഞതായി സമീപവാസികൾ പറയുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News