'സാമൂഹ്യ പ്രവർത്തകർ തന്നെ കളിപ്പിക്കുന്നു'; കേരളത്തിൽ തനിക്കുണ്ടായത് ദുരനുഭവങ്ങളെന്ന് ദയാബായി

'പാട്ടും ദൃശ്യങ്ങളും ചില ഫൗണ്ടേഷനുകൾ ദുരുപയോഗം ചെയ്തു'

Update: 2022-12-09 08:24 GMT
Editor : ലിസി. പി | By : Web Desk

കാസർകോട്: കേരളത്തിൽ തനിക്കുണ്ടായത് ദുരനുഭവങ്ങളെന്ന് സാമൂഹ്യപ്രവർത്തക ദയാബായി. കേരളത്തിലെ സാമൂഹ്യ പ്രവർത്തകർ തന്നെ കളിപ്പിക്കുകയാണ്. തന്റെ പാട്ടും ദൃശ്യങ്ങളും ചില ഫൗണ്ടേഷനുകൾ ദുരുപയോഗം ചെയ്തു. വിഷയങ്ങൾ ജനശ്രദ്ധയിലെത്തിക്കുകയാണ് തന്റെ ലക്ഷ്യം. എന്നാൽ മറ്റു പലർക്കും വേറെയും ലക്ഷ്യങ്ങളുണ്ടെന്ന് അറിയാൻ താൻ വൈകിയെന്നും ദയാബായി മീഡിയവണിനോട് പറഞ്ഞു.

'ആളുകളുമായിട്ട് ഇടപെടുമ്പോൾ എപ്പോഴും എനിക്ക് എന്ത് ലഭിക്കുമെന്നാണ് അധികപേരും ചിന്തിക്കുന്നത്. സ്വന്തമായി എഴുതിയ പാട്ട് വീഡിയോ ആക്കാനായി ഒരാൾ സഹായിക്കാൻ വന്നു. വീഡിയോ ചിത്രീകരണത്തിനും മറ്റും ഞാൻ തന്നെയാണ് പണംചെലവാക്കിയത്. എന്നാൽ വീഡിയോ പുറത്ത് വന്നപ്പോൾ അതിൽ നൽകിയത് വേറെ ഫൗണ്ടേഷന്റെ കോൺടാക്ട് നമ്പറായിരുന്നു. അത് ഞാൻ അറിഞ്ഞിട്ടില്ലായിരുന്നെന്നും അവര്‍ പറഞ്ഞു.

Advertising
Advertising

'സമരപന്തലിൽ വെച്ച് വളരെ ബാഗ് നഷ്ടപ്പെട്ടു. ഒരുപാട് ഫോൺനമ്പറുള്ള ഡയറിയടക്കമുള്ള ബാഗാണ് നഷ്ടപ്പെട്ടത്. ഒരുപാട് സ്ഥലങ്ങളിൽ സമരം നടത്തിയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു അനുഭവം ആദ്യമാണെന്നും അവർ പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News