കൊയിലാണ്ടിയിലെ 19കാരിയുടെ മരണം; മുത്തച്ഛൻ അറസ്റ്റിൽ

ഈ മാസം 17ന് ഉച്ചയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Update: 2022-12-24 12:03 GMT

കോഴിക്കോട്: കൊയിലാണ്ടിയിൽ 19കാരി ആത്മഹത്യ ചെയ്ത കേസിൽ മുത്തച്ഛനായ 62കാരൻ അറസ്റ്റിൽ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയോട് ഇയാൾ മോശമായി പെരുമാറിയെന്ന് പൊലീസ് പറയുന്നു.

ഈ മാസം 17 ശനിയാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ ജീവനൊടുക്കിയെന്ന് മനസിലാക്കിയ മാതാവ് മറ്റാരെയും അറിയിക്കാതെ വടകരയിലുള്ള തന്റെ പിതാവിനെ വിളിച്ചുവരുത്തി.

ഇയാൾ എത്തി വാതിൽ ചവിട്ടിത്തുറന്ന് പെണ്‍കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെന്നാണ് മാതാവിന്റെ വിശദീകരണം. അവിടെ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയായിരുന്നു.

ആത്മഹത്യാ കുറിപ്പ് പെൺകുട്ടിയുടെ മാതൃ പിതാവ് എടുത്തു മാറ്റിയെന്ന വിവരത്തെ തുടർന്നാണ് പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. അങ്ങനെ ഒരു കുറിപ്പില്ലെന്നാണ് അവർ ആദ്യം പൊലീസിനോട് പറഞ്ഞത്.

എന്നാൽ വിശദമായ അന്വേഷണത്തില്‍ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിക്കുകയായിരുന്നു. ഇതിൽ നിന്നാണ് കുട്ടിയായിരിക്കുമ്പോൾ മുത്തച്ഛൻ തന്നോട് മോശമായി പെരുമാറിയെന്ന കാര്യത്തെ കുറിച്ച് പറഞ്ഞിരുന്നത് എന്നാണ് വിവരം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News