എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ മിനുട്‌സ് പൊലീസിന് നല്‍കേണ്ടെന്ന് തീരുമാനം

അതിനിടെ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായ പി.കെ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ചെമ്മങ്ങാട് പൊലീസാണ് നവാസിനെ അറസ്റ്റ് ചെയ്തത്.

Update: 2021-09-10 15:26 GMT

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ മിനുട്‌സ് പൊലീസിന് നല്‍കേണ്ടെന്ന് തീരുമാനം. മിനുട്‌സ് ഇന്ന് ഹാജരാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. പി.കെ നവാസ് ഹരിത നേതാക്കളെ അപമാനിച്ചുവെന്ന് പറയുന്ന ജൂണ്‍ 24ലെ മിനുട്‌സ് ഹാജരാക്കണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്.

അതിനിടെ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായ പി.കെ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ചെമ്മങ്ങാട് പൊലീസാണ് നവാസിനെ അറസ്റ്റ് ചെയ്തത്. പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യത്തില്‍ മിനുട്‌സ് നല്‍കേണ്ടെന്ന ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ തീരുമാനമെന്നാണ് വിവരം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News