കൊച്ചിയില്‍ സുരക്ഷയില്ലാതെ ഫൂട്ട്പാത്തുകളിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറുകൾ മാറ്റാൻ തീരുമാനം

നടപടി മീഡിയവൺ വാർത്തയെ തുടർന്ന്

Update: 2024-04-15 01:54 GMT
Editor : Lissy P | By : Web Desk

കൊച്ചി: എറണാകുളം നഗരത്തിൽ സുരക്ഷയില്ലാതെ ഫൂട്ട്പാത്തുകളിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറുകൾ മാറ്റാൻ തീരുമാനം.  മാറ്റി സ്ഥാപിക്കാനാവശ്യമായ തുക കെ.എം.ആർ.എൽ വൈദ്യുതി വകുപ്പിന് കൈമാറി. അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമറുകളെ കുറിച്ചുള്ള മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി.

എറണാകുളം നഗരത്തിലെ നടപ്പാതകളിൽ ജനങ്ങളുടെ വഴിമുടക്കുന്ന വൈദ്യുതി പോസ്റ്റുകളേയും ട്രാൻസ്ഫോർമറുകളേയും കുറിച്ചുള്ള മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി. വാർത്ത ശ്രദ്ധയിൽപ്പെട്ട എറണാകുളം എം.എൽ.എ കെ എം ആർ എല്ലിന് കത്ത് നൽകിയിരുന്നു. തുടർന്ന് കൊച്ചി മെട്രോ മാറ്റി സ്ഥാപിക്കാനാവശ്യമായ തുക വൈദ്യുതി വകുപ്പിന് കൈമാറി. 

Advertising
Advertising

എറണാകുളം നഗരത്തിലെ നടപ്പാത നവീകരണത്തിന്റെ ഭാഗമായ് കൂടിയാണ് നടപടി. പൂർണമായി വൈദ്യുതി നിയന്ത്രണമേർപ്പെടുത്തിയായിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക. ആദ്യ ഘട്ടത്തിൽ കലൂർ കടവന്ത്ര റോഡുകളിലെ പോസ്റ്റുകളും ട്രാൻസ്ഫോർമറുകളുമായിരിക്കും മാറ്റുക. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News