കേരളാ ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് ലീഗ് എം.എൽ.എയെ നാമനിർദേശം ചെയ്യാൻ തീരുമാനം

ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എം.എൽ.എയെ ഭരണസമിതി അംഗമാക്കാനാണ് തീരുമാനം.

Update: 2023-11-16 04:50 GMT

മലപ്പുറം: കേരളാ ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ്‌ലിം ലീഗ് എം.എൽ.എയെ നാമനിർദേശം ചെയ്യാൻ തീരുമാനം. ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എം.എൽ.എയെ ഭരണസമിതി അംഗമാക്കാനാണ് തീരുമാനം. പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റാണ് അബ്ദുൽ ഹമീദ്.

കേരളാ ബാങ്കിൽ ആദ്യമായാണ് ഒരു യു.ഡി.എഫ് എം.എൽ.എ ഭരണസമിതി അംഗമാകുന്നത്. നിലവിൽ മലപ്പുറം ജില്ലയിൽനിന്ന് കേരളാ ബാങ്കിൽ ഡയറക്ടർമാരില്ല. കേരളാ ബാങ്ക് ഡയറക്ടർ ബോർഡിന്റെ നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

വിഷയത്തിൽ ലീഗിലും ഭിന്നാഭിപ്രായങ്ങളുണ്ട്. സി.പി.എം നടപടി ദുരുദ്ദേശ്യത്തോടെയാണ് എന്നാണ് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളാ ബാങ്കിൽ ലയിപ്പിച്ചതിനെതിരായ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്. മലപ്പുറം ജില്ലാ ബാങ്ക് മുൻ പ്രസിഡന്റായ യു.എ ലത്തീഫാണ് സർക്കാർ നടപടി ചോദ്യം ചെയ്ത് കോടതിയിൽ ഹരജി നൽകിയത്.

ജനറൽബോഡി തീരുമാനത്തിന് വിരുദ്ധമായി ജില്ലാ ബാങ്കിനെ കേരളാ ബാങ്കിൽ ലയിപ്പിച്ചതിനെിരെ യു.ഡി.എഫ് നിയമപോരാട്ടം തുടരുമ്പോൾ ലീഗ് എം.എൽ.എയെ ഡയറക്ടർ ബോർഡിലേക്ക് കൊണ്ടുവരുന്നത് കേസിനെ ദുർബലപ്പെടുത്താനാണെന്നാണ് ആരോപണം. നിലവിൽ സി.പി.എം നേതാക്കളോ എൽ.ഡി.എഫ് ഘടകകക്ഷി പ്രതിനിധികളോ മാത്രമാണ് കേരളാ ബാങ്ക് ഡയറക്ടർ ബോർഡിലുള്ളത്. ലീഗ് എം.എൽ.എ സി.പി.എം നിയന്ത്രിക്കുന്ന കേരളാ ബാങ്ക് ഡയറക്ടർ ബോർഡിൽ അംഗമാകുന്നത് യു.ഡി.എഫ് രാഷ്ട്രീയത്തിലും വലിയ കോളിളക്കമുണ്ടാക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News