ഗ്രൂപ്പ് അവഗണന ഉയർത്തി നേതാക്കൾ; പ്രത്യേക കൂടിക്കാഴ്ച നടത്തി ദീപാദാസ് മുൻഷി

കേരളത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി സംസ്ഥാനത്തെത്തിയത്

Update: 2023-12-30 08:00 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കേരളത്തിലെ നേതാക്കളെ പ്രത്യേകം കണ്ട് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ബെന്നി ബെബനാൻ, കെ.സി ജോസഫ് എന്നിവരെയാണ് അവർ കണ്ടത്. കൂടിക്കാഴ്ചയിൽ ഗ്രൂപ്പുകളോടുള്ള അവഗണന ഉൾപ്പെടെയുള്ള വിഷയങ്ങൾ നേതാക്കൾ സംസാരിച്ചതായാണു വിവരം.

ഇന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗത്തിനു മുന്നോടിയായി മസ്‌കറ്റ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച നടന്നത്. രാവിലെ എട്ടു മണിയോടെയായിരുന്നു നേതാക്കൾ ദീപാദാസ് താമസിക്കുന്ന ഹോട്ടലിലെത്തിയത്. ഓരോരുത്തരും വെവ്വേറെയായാണു കണ്ടതെന്നാണു വിവരം. കെ.പി.സി.സി നടത്തി ബ്ലോക്ക്-മണ്ഡലം പുനഃസംഘടനയിലുള്ള അതൃപ്തി നേതാക്കൾ അറിയിച്ചു.

Full View

സുധാകരൻ ചികിത്സാവശ്യാർത്ഥം പരിശോധനകൾക്കായി നാളെ യു.എസിലേക്കു തിരിക്കാനിരിക്കെയാണ് ഇന്ന് എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേർത്തത്. സർക്കാരിനെതിരായ തുടർസമരങ്ങൾ ചർച്ചചെയ്യുകയാണു യോഗത്തിലെ പ്രധാന അജണ്ട. ഇതോടൊപ്പം 40 മണ്ഡലം പ്രസിഡന്റുമാരുടെ രണ്ടാംഘട്ട പട്ടികയെച്ചൊല്ലി വിവിധ കോണുകളിൽ ഭിന്നത വന്നിരുന്നു. ഇക്കാര്യവും ചർച്ചയാവും.

Full View

അടുത്തമാസം ഏഴിന് വണ്ടിപ്പെരിയാറിൽ കെ.പി.സി.സി സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകളും നടക്കും.

Summary: AICC General Secretary Deepa Das Munshi, who is in charge of the state, held a special meeting with Congress leaders in Kerala.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News