ആശുപത്രിയിലേക്കുള്ള യാത്രയില്‍ പൊലീസ് വാഹനത്തില്‍ യുവതിയുടെ പ്രസവം

മണ്ണഞ്ചേരി സ്വദേശിനി ആതിരയും കുഞ്ഞും സുരക്ഷിതരെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

Update: 2021-07-27 08:14 GMT
Editor : Jaisy Thomas | By : Web Desk
Advertising

ആലപ്പുഴയിൽ പൊലീസ് കണ്ട്രോൾ റൂമിലെ വാഹനത്തിൽ യുവതി പ്രസവിച്ചു. പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു പ്രസവം. മണ്ണഞ്ചേരി സ്വദേശിനി ആതിരയും കുഞ്ഞും സുരക്ഷിതരെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മണ്ണഞ്ചേരി തമ്പകച്ചുവട് നിന്നും പിതാവിന്‍റെ ഓട്ടോറിക്ഷയിലാണ് ആതിരയെ ആലപ്പുഴ ബീച്ചിലുള്ള വുമൺ ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ജില്ലാ കോടതിക്ക് മുന്നിലെത്തിയപ്പോൾ യുവതിയുടെ ആരോഗ്യനില മോശമായി. മുന്നിൽ കണ്ട പൊലീസ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചതോടെ ആതിരയെ പൊലീസ് വാഹനത്തിലേക്ക് മാറ്റി ആശുപത്രിയിലേക്ക് പുറപ്പെട്ടു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും പ്രസവിച്ചിരുന്നു.

കണ്ട്രോൾ റൂമിലെ എ.എസ്.ഐ ബൈജു, സിവിൽ പൊലീസ് ഓഫീസർമാരായ ബി. പ്രസാദ്, വിഷ്ണുരാജ് എന്നിവരാണ് അടിയന്തര ഇടപെടൽ നടത്തിയത്. നവമാധ്യമങ്ങളിൽ ഉൾപ്പെടെ ഈ ഉദ്യോഗസ്ഥർക്കിപ്പോൾ അഭിനന്ദന പ്രവാഹമാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News