പി.വി അൻവർ എംഎൽ‍എയുടെ കക്കാടംപൊയിലിലെ റിസോർട്ടിനായി നിർമിച്ച തടയണ പൊളിച്ച് തുടങ്ങി

ഇന്ന് രാവിലെ മുതലാണ് ജെ.സി.ബിയുടെ സഹായത്തോടെ റിസോർട്ട് ഉടമകള്‍ തന്നെ തടയണ പൊളിച്ചു തുടങ്ങിയത്.

Update: 2023-02-13 08:42 GMT

കോഴിക്കോട്: പി വി അന്‍വറിന്റെ ഉടമസ്ഥതയിലായിരുന്ന കോഴിക്കോട് കക്കാടംപൊയിലിലെ പി.വി.ആർ നേച്ചർ റിസോർട്ടിലേക്കുള്ള തടയണ പൊളിച്ച് തുടങ്ങി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ റിസോർട്ട് ഉടമകൾ തന്നെയാണ് തടയണ പൊളിക്കുന്നത്.

അനധികൃതമായി നിർമിച്ച തടയണ റിസോർട്ടുടമകള്‍ സ്വന്തം നിലയിൽ പൊളിച്ചുമാറ്റുകയോ ജില്ലാ കലക്ടർ പൊളിച്ചുമാറ്റി ചെലവ് ഈടാക്കുകയോ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് തടയണ പൊളിക്കാൻ തുടങ്ങിയത്. ഇന്ന് രാവിലെ മുതലാണ് ജെ.സി.ബിയുടെ സഹായത്തോടെ റിസോർട്ട് ഉടമകള്‍ തന്നെ തടയണ പൊളിച്ചു തുടങ്ങിയത്.

Advertising
Advertising

ഇരുവഴിഞ്ഞി പുഴയിലേക്കുള്ള നീരൊഴുക്ക് തടയുന്നതും ദുരന്തനിവാരണ ചട്ടങ്ങൾ പാലിക്കാത്തതുമാണ് തടയണയെന്നായിരുന്നു പരാതി. 2017ൽ പരിസ്ഥിതി പ്രവർത്തകർ പഞ്ചായത്തിൽ പരാതി നൽകിയത് മുതൽ തുടങ്ങിയ വ്യവഹാരം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിലൂടെയാണ് അവസാനമായത്.

പി.വി അന്‍വർ എംഎൽഎയുടെ ഉടമസ്ഥതയിലായിരുന്ന റിസോർട്ട് 2020ൽ കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വിൽക്കുകയായിരുന്നു. കക്കാടം പൊയിലിലെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്തിയാണ് റിസോർട്ടും നേച്ചർ പാർക്കും പി.വി അന്‍വർ തുടങ്ങിയത്. എന്നാൽ തടയണ സംബന്ധമായ നിയമക്കുരുക്ക് പദ്ധതിയെ അവതാളത്തിലാക്കുകയായിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News