കെ. റെയിൽ സമരക്കാരനെ ചവിട്ടിയ സംഭവം: പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

സിപിഒ ഷബീറിനെതിരെ വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം റൂറൽ എസ്പിയാണ് ഉത്തരവിട്ടത്

Update: 2022-04-23 15:04 GMT
Advertising

തിരുവനന്തപുരം കഴക്കൂട്ടത്ത് കെ. റെയിൽ സമരത്തിനിടെ പ്രതിഷേധക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ പൊലീസുകാരനെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവ്. സിപിഒ ഷബീറിനെതിരെ വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം റൂറൽ എസ്പിയാണ് ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്.

സമരക്കാരെ ചവിട്ടേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സംഭവം പൊലീസിനെതിരെ വലിയ വിമർശനങ്ങളുണ്ടാകാൻ കാരണമായെന്നും ഉടൻ നടപടിയുണ്ടാവുമെന്ന് പൊലീസ് അറിയിച്ചിരുന്നു. റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്കായിരുന്നു പ്രാഥമിക അന്വേഷണ ചുമതല. കഴക്കൂട്ടം കരിച്ചാറയിൽ കെ-റെയിൽ കല്ലിടലിനെതിരെ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഉന്തും തള്ളുമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ചവിട്ടേറ്റ ജോയിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സിപിഒ ഷബീർ ജോയിയുടെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.


Full View


Full View


Department-level probe ordered against policeman who trampled on K rail striker

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News