ഭേശാഭിമാനി പ്രാദേശിക ലേഖകനെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മര്‍ദിച്ചതായി പരാതി

മഞ്ചേരി കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനാണ് മറ്റു രണ്ടുപേര്‍ക്കൊപ്പം ദേശാഭിമാനി ഓഫീസിൽ എത്തി അതിക്രമം കാണിച്ചതെന്നാണ് പരാതി

Update: 2023-03-08 06:48 GMT

ദേശാഭിമാനി മഞ്ചേരി ഓഫീസ്

മലപ്പുറം: ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ പ്രാദേശിക ലേഖകൻ ടി.പി സുരേഷിനെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഓഫീസില്‍ കയറി മര്‍ദിച്ചതായി പരാതി . മഞ്ചേരി കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനാണ് മറ്റു രണ്ടുപേര്‍ക്കൊപ്പം ദേശാഭിമാനി ഓഫീസിൽ എത്തി അതിക്രമം കാണിച്ചതെന്നാണ് പരാതി .

ദേശാഭിമാനിയിൽ വാർത്ത നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് സുരേഷ് ഇ-മെയിൽ വഴി മഞ്ചേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത് .ഓഫീസിലെ കമ്പ്യൂട്ടർ അടക്കമുള്ളവ അക്രമി സംഘം തട്ടി താഴെയിട്ടെന്നും സുരേഷ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു .

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News