ധര്‍മസ്ഥലയിൽ ബലാത്സംഗത്തിനിരയായി കോളജ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവം; പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരി എസ്ഐടിക്ക് മുന്നിൽ
ഉജിരെയിലെ രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർഥിനിയായിരുന്ന പത്മലതയെ 1986ലാണ് കാണാതാകുന്നത്
മംഗളൂരു : ധർമസ്ഥലയിൽ നാല് പതിറ്റാണ്ടുകൾ മുമ്പ് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കോളജ് വിദ്യാർഥിനിയുടെ സഹോദരി കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച കൂട്ട ശവസംസ്കാരം അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ (എസ്ഐടി) സമീപിച്ചു.ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷൻ പരിസരത്തെ പുതിയ പാർപ്പിട സമുച്ചയത്തിൽ പ്രവർത്തിക്കുന്ന എസ്ഐടി ഓഫീസിൽ സിപിഎം നേതാവ് ബിഎം ഭട്ട് ഉൾപ്പെടെയുള്ളവർക്ക് ഒപ്പമാണ് സഹോദരി ഇന്ദ്രാവതി എത്തിയത്.
ഉജിരെയിലെ രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർഥിനിയായിരുന്ന പത്മലതയെ (19) 1986 ഡിസംബർ 22 ന് കോളജിന്റെ വാർഷിക ദിനാഘോഷത്തിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് പോയ ശേഷം കാണാതാവുകയായിരുന്നു.53 ദിവസങ്ങൾക്ക് ശേഷം കൈകാലുകൾ കെട്ടിയ നിലയിൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. വലിയ പൊതുജന പ്രതിഷേധങ്ങൾ ഉയർന്നിട്ടും കേസ് സിഐഡിക്ക് കൈമാറിയിട്ടും അന്വേഷണം മുന്നോട്ട് പോയില്ലെന്ന് ചന്ദ്രാവതി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു പത്മലതയുടെ പിതാവ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ധര്‍മ്മസ്ഥലയില്‍ മത്സരിക്കുക എന്നതില്‍ വലിയ എതിര്‍പ്പുണ്ടായി. നാമനിര്‍ദേശ പത്രിക പിന്‍വലിച്ചില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും എന്ന ഭീഷണിയുണ്ടായിരുന്നു.