തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസിൽ ദിലീപ് സത്യവാങ് മൂലം നൽകി

Update: 2022-04-19 04:57 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്ന് ദിലീപ് ഹൈക്കോടതിയിൽ മറുപടി നൽകി. പ്രോസിക്യൂഷൻ ആവശ്യത്തെ എതിർത്ത് ദിലീപ് സത്യവാങ്മൂലം നൽകി. വ്യാജ തെളിവുണ്ടാക്കാനാണ് സമയം കൂടുതൽ ചോദിക്കുന്നതെന്നും ദിലീപ് സത്യവാങ്മൂലത്തിൽ അറിയിച്ചു.

കാവ്യയെയും അനൂപ്, സുരാജ് എന്നിവരെ ചോദ്യം ചെയ്യാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. ഇനിയും തുടരന്വേഷണത്തിന് മൂന്ന് മാസം സമയമെന്നത് അനാവശ്യമാണെന്നും ദിലീപ് ഉന്നയിച്ചു. പൾസർ സുനി എഴുതിയെന്ന് പറയുന്ന കത്തിനെ പറ്റി അന്വേഷിക്കണമെന്ന പ്രേസിക്യൂഷൻ ആവശ്യവും അംഗീകരിക്കാനാവാത്തതെന്നും ദിലീപ് വ്യക്തമാക്കി.ക്രൈംബ്രാഞ്ച് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. പൊലീസ് ഉദ്യോഗസ്ഥർ കെട്ടിച്ചമച്ച കേസാണിത്. അതുകൊണ്ട് തന്നെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ദിലീപ് ഉന്നയിച്ചിരുന്നു.

Advertising
Advertising

വധഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന്  വിധി പറയും. തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിലും കോടതി തീരുമാനമെടുത്തേക്കും. മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ ഹരജിയിലും ഇടക്കാല ഉത്തരവുണ്ടാകും.

വധ ഗൂഡാലോചന കേസിൽ പ്രോസിക്യൂഷന് നിർണായകമായ ഹർജിയിൽ ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസ് സിയാദ് റഹ്‌മാൻ വിധി പറയുക.  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.

തുടരന്വേഷണത്തിന് മൂന്നു മാസത്തെ സാവകാശം തേടി പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിലും ഹൈക്കോടതിയിൽ ഇന്ന് ഉത്തരവുണ്ടായേക്കും. ഈ മാസം 15 വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത്. എന്നാൽ പുതിയ വെളിപ്പെടുത്തലുകളുടെയും പുറത്തു വന്ന ശബ്ദരേഖകളുടെയും അടിസ്ഥാനത്തിൽ വിശദമായ അന്വേഷണവും തെളിവു ശേഖരണവും ആവശ്യമാണെന്നാണ് സർക്കാർ നിലപാട്. ഇതിനിടെ തനിക്കെതിരായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് നൽകിയ ഹരജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News