സെൻസർബോർഡ് കേരളത്തിലും സംഘ്പരിവാർ അജണ്ട മറയില്ലാതെ നടപ്പാക്കിത്തുടങ്ങുന്നു: സംവിധായകൻ ഹർഷദ്

സെൻസർ ബോർഡിന്റെ അമിത ഇടപെടൽ അവ​ഗണിച്ചാൽ ഭാവിയിൽ സിനിമയിൽ ഭരണകൂടത്തെ സുഖിപ്പിക്കുന്ന കണ്ടന്റുകൾ മാത്രമാവുമെന്നും ഇതിനെതിരെ ജാ​ഗ്രത വേണമെന്നും ഹർഷദ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു

Update: 2025-10-12 04:29 GMT

കോഴിക്കോട്: സെൻസർബോർഡ് കേരളത്തിലും സംഘ്പരിവാർ അജണ്ട മറയില്ലാതെ നടപ്പാക്കിത്തുടങ്ങുന്നു എന്നാണ് സമീപകാല സംഭവങ്ങളിൽ നിന്ന് മനസ്സിലാവുന്നതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ഹർഷദ്. എമ്പുരാൻ, ജെഎസ്‌കെ, ഹാൽ, പ്രൈവറ്റ് തുടങ്ങിയ സിനിമകളിലെ സെൻസർ ബോർഡ് ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് വിമർശനം.

കോടികളുടെ മുതൽമുടക്കുള്ള ബിസിനസായതിനാൽ ഏത് തരം എതിർപ്പുകൾക്കും പരിധിയുണ്ടാവുമെന്നും പതിയെ ഈ തിട്ടൂരങ്ങൾക്ക് സിനിമാ പ്രവർത്തകർ വഴങ്ങുമെന്നും അവർക്കറിയാം. പതിയെ പതിയെ സംഘ്പരിവാറിനെയും ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപിക്കുന്ന സർക്കാറുകളുടെ ജനാധിപത്യവിരുദ്ധയെയും നോവിക്കാത്ത, ഒട്ടും അലോസരമുണ്ടാക്കാത്ത, അതിന് സാധ്യത പോലുമില്ലാത്ത, ഒരുവേള സുഖിപ്പിക്കുന്ന കണ്ടന്റുകൾ മാത്രം സിനിമകളിൽ ഉൾപ്പെടുത്താൻ സിനിമാപ്രവർത്തകരും വ്യവസായികളും നിർബന്ധിക്കപ്പെടും. പതിയെ അത് ശീലമാവും. അങ്ങിനെ സംഭവിക്കരുത്. ജാഗ്രത പുലർത്തണമെന്നും ഹർഷദ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Advertising
Advertising

കുറിപ്പിന്റെ പൂർണരൂപം:

എമ്പുരാൻ, ജെസ്‌ക്, ഹാൽ, പ്രൈവറ്റ്...

സെൻസർബോർഡ് കേരളത്തിലും സംഘ്പരിവാർ അജണ്ട മറയില്ലാതെ നടപ്പാക്കിത്തുടങ്ങുന്നു എന്ന് വേണം മനസ്സിലാക്കാൻ. കോടികളുടെ മുതൽമുടക്കുള്ള ബിസിനസ്സായതിനാൽ ഏത് തരം എതിർപ്പുകൾക്കും പരിധിയുണ്ടാവുമെന്നും പതിയെ ഈ തിട്ടുരങ്ങൾക്ക് സിനിമാ പ്രവർത്തകർ വഴങ്ങുമെന്നും അവർക്കറിയാം. പതിയെ പതിയെ സംഘ്പരിവാറിനെയും ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപിക്കുന്ന സർക്കാറുകളുടെ ജനാധിപത്യവിരുദ്ധയെയും നോവിക്കാത്ത, ഒട്ടും അലോസരമുണ്ടാക്കാത്ത, അതിന് സാധ്യത പോലുമില്ലാത്ത, ഒരുവേള സുഖിപ്പിക്കുന്ന കണ്ടൻ്റുകൾ മാത്രം സിനിമകളിൽ ഉൾപ്പെടുത്താൻ സിനിമാപ്രവർത്തകരും വ്യവസായികളും നിർബന്ധിക്കപ്പെടും. പതിയെ അത് ശീലമാവും. അങ്ങിനെ സംഭവിക്കരുത്. ജാഗ്രത്താവുക !

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News