ഓണ്‍ലൈന്‍ പരിശോധനക്കിടെ ഡോക്ടര്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

കോന്നി ഗവര്‍മെന്‍റ് മെഡിക്കല്‍ കോളജിലെ ഡോക്ടർ നൽകിയ പരാതിയിൽ ആറന്മുള പോലീസിന്റേതാണ് നടപടി

Update: 2023-01-31 05:27 GMT

muhammed suhaid

Advertising

കോന്നി: ഇ സഞ്ജീവനി കൺസൾട്ടേഷനിടയിൽ ഡോക്ടർക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ സ്വദേശി മുഹമ്മദ് സുഹൈദാണ് അറസ്റ്റിലായത്.  കോന്നി ഗവര്‍മെന്‍റ് മെഡിക്കല്‍ കോളജിലെ ഡോക്ടർ നൽകിയ പരാതിയിൽ ആറന്മുള പോലീസിന്റേതാണ് നടപടി.

കഴിഞ്ഞ ദിവസം രാവിലെ  ഇ സഞ്ജീവനി  ജനറൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടർക്ക് മുന്നിലാണ്  മുഹമ്മദ് സുഹൈദ് സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചത്. ഇതേ തുടർന്ന് ഡോക്ടർ കോന്നി പോലീസിനും സൈബർ സെല്ലിനും പരാതി നൽകിയിരുന്നു. അന്വേഷണത്തിനൊടുവിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Full View


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News