ദിവ്യ പുറത്തിറങ്ങി; നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമെന്ന് പ്രതികരണം

നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നത് പോലെ കൃത്യമായ അന്വേഷണം നടക്കണമെന്നും ദിവ്യ

Update: 2024-11-08 11:54 GMT
Editor : ശരത് പി | By : Web Desk

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻറെ ആത്മഹത്യാ കേസിൽ ജാമ്യം ലഭിച്ച പി.പി ദിവ്യ ജയിലിൽ നിന്ന് പുറത്തിറങ്ങി.

നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് പറഞ്ഞ ദിവ്യ, തന്റെ നിരപരാധിത്വം തെളിയണമെന്നും കേസിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും പറഞ്ഞു.

മാധ്യമപ്രവർത്തകരും നാട്ടുകാരും രണ്ട് പതിറ്റാണ്ടായി തന്നെ കാണുന്നുണ്ട്. എല്ലാവരുമായും സഹകരിച്ച പോകുന്ന ഒരാളാണ് താൻ. ഏത് ഉദ്യോഗസ്ഥരോടും സദുദ്ദേശ്യത്തോടെ മാത്രമേ താൻ സംസാരിക്കാറുള്ളു.

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. പതിനൊന്ന് ദിവസത്തെ ജയിൽവാസത്തിനൊടുവിലാണ് ദിവ്യ ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്.

Advertising
Advertising

പി.പി ദിവ്യയുടെ ജാമ്യത്തിൽ വിശദമായി പരിശോധിച്ച് നിയമനടപടി സ്വീകരിക്കുമെന്നാണ്  നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചത്.

ഇതിനിടെ ദിവ്യയെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് മാറ്റിയതായി സിപിഎം അറിയിച്ചു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാക്കണം, കണ്ണൂർ ജില്ല വിട്ടു പോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ദിവ്യക്ക് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത വിധിയിൽ സന്തോഷമെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി സത്യങ്ങൾ ഇനിയും പുറത്തു വരാനുണ്ടെന്നും ദിവ്യയുടെ അഭിഭാഷകൻ പ്രതികരിച്ചിരുന്നു.


ജാമ്യ വിധി അപ്രതീക്ഷിതമെന്നും അഭിഭാഷകരമായി കൂടിയാലോചിച്ചു തുടർ തീരുമാനമെടുക്കുമെന്നുമായിരുന്നു നവീൻ ബാബുവിൻറെ ഭാര്യ പറഞ്ഞത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കഴിഞ്ഞ മാസം 29നാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങിയത്. ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്താൻ ഇന്നലെ ചേർന്ന സിപിഎം ജില്ലാ നേതൃയോഗം സംസ്ഥാന കമ്മിറ്റിയോട് ശിപാർശ ചെയ്തിരുന്നു. എന്നാൽ ജാമ്യം ലഭിച്ചതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യനും വനിതാ ജയിലിലെത്തി ദിവ്യയെ കണ്ടിരുന്നു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News