ഡി.ലിറ്റ് വിവാദം: ചെന്നിത്തലയുടെ ആരോപണങ്ങളെ പിന്തുണയ്ക്കാതെ വി.ഡി സതീശൻ, കോൺഗ്രസിൽ ആശയക്കുഴപ്പം

കണ്ണൂര്‍ വി.സി നിയമനം മാത്രമല്ല മറ്റ് കാരണങ്ങളും ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിനുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

Update: 2022-01-02 02:12 GMT

രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ ശിപാര്‍ശ സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പം. ഡി ലിറ്റ് നല്‍കാനുള്ള സര്‍വകലാശാല തീരുമാനം നിരാകരിച്ചോ എന്ന ചോദ്യം ചെന്നിത്തല ഉയര്‍ത്തുമ്പോള്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ മറ്റ് കാര്യങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ നിലപാട്.

രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ നിര്‍ദേശം സര്‍വകലാശാല തള്ളിയതിനെതിരെയുള്ള ചെന്നിത്തലയുടെ വിമര്‍ശനത്തെ ചൊല്ലിയാണ് കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പമുണ്ടെന്ന് തോന്നിപ്പിക്കുന്ന പ്രതികരണങ്ങള്‍ പുറത്തുവരുന്നത്. കണ്ണൂര്‍ വി.സി നിയമനം മാത്രമല്ല മറ്റ് കാരണങ്ങളും ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിനുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

Advertising
Advertising

എന്നാല്‍ ചെന്നിത്തലയെ പിന്തുണക്കാതിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഡി ലിറ്റ് വിവാദം മറ്റ് കാര്യങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന് പറയുക വഴി ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് പിന്തുണയില്ലെന്ന് പറഞ്ഞുവെയ്ക്കുകയായിരുന്നു. അതേസമയം ഗവര്‍ണറുമായുള്ള തര്‍ക്കത്തില്‍ പ്രശ്ന പരിഹാരത്തിന്‍റെ സാധ്യതകള്‍ സര്‍ക്കാര്‍ ഇതുവരെ തുറന്നിട്ടില്ല. മൂന്നിന് വൈകിട്ട് തലസ്ഥാനത്ത് എത്തുന്ന മുഖ്യമന്ത്രി പിറ്റേന്ന് ഇടുക്കിലേക്ക് പോകും. അതിനുശേഷം പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലേക്കും. ഒന്‍പതിന് ശേഷം മാത്രമേ മുഖ്യമന്ത്രി തിരിച്ചെത്തുകയുള്ളൂ. അതായത് തര്‍ക്ക പരിഹാരത്തിന് സര്‍ക്കാരിന് താത്പര്യമുണ്ടെങ്കിലും ഒരാഴ്ച കൂടി വൈകും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News