Writer - രാഗേന്ദു പി.ആർ
Web Journalist
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന 'ഛാത്രോം കി ഗൂഞ്ച്' എന്ന പരിപാടിക്കെതിരായ ശശി തരൂര്‍ എംപിക്ക് മറുപടിയുമായി കെ.സി വേണുഗോപാല്‍ എംപി.
ഇന്നലെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അലഹബാദില്‍ നടന്ന പരിപാടിയിലേക്ക് നൂറുകണക്കിന് വിദ്യാര്‍ഥികളാണ് എത്തിയത്. കോട്ടയില്‍ നടന്ന പരിപാടിയിലും നിറയെ ആളുകളെത്തി. ഇതൊന്നും കാണാന്‍ ശശി തരൂര്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് കെ.സി വേണുഗോപാല്‍ ചോദിച്ചു.
ബിജെപിക്ക് സുഖിക്കുന്ന വര്‍ത്തമാനം മാത്രം പറയരുതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ രണ്ട് പറഞ്ഞാല്‍ ബിജെപിക്ക് സുഖിക്കും. ഇതെല്ലാം ശശി തരൂര്‍ അറിഞ്ഞുകൊണ്ട് പറഞ്ഞതാണെന്ന് വിശ്വസിക്കുന്നില്ല. ഇനി അറിഞ്ഞോ അറിയാതെയോ ഈ രീതിയില്‍ സംസാരിക്കരുതെന്നും കെ.സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി.
മുംബൈയില്‍ നടന്ന പരിപാടിയില്‍ വെച്ചായിരുന്നു ശശി തരൂരിന്റെ വിവാദ പ്രസ്താവന. ജന്തര്‍ മന്തറിലെ പ്രക്ഷോഭം സൃഷ്ടിച്ചത് പോലുള്ള പ്രതികരണങ്ങള്‍ ഛാത്രോം കി ഗൂഞ്ചില്‍ ഉണ്ടായില്ലെന്നും ജെന്‍സിയുടെ വികാരം മനസിലാക്കുന്നതില്‍ പരാജയപ്പെട്ടോ എന്ന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നുമായിരുന്നു ശശി തരൂര്‍ പറഞ്ഞത്. ഇതേ തുടര്‍ന്നാണ് കെ.സി വേണുഗോപാലിന്റെ പ്രതികരണം.
എഫ്‌സിആര്‍എ ബില്‍ തട്ടിക്കൂട്ടി കൊണ്ടുവരാന്‍ പറ്റില്ലെന്നും അത് വെറും പൂതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് എന്നത് ഒരു രജിസ്റ്റര്‍ ചെയ്യാത്ത സംഘടനയാണ്. തന്റേടം ഉണ്ടെങ്കില്‍ ആര്‍എസ്എസിനെ നിയന്ത്രിക്കാന്‍ ശ്രമിക്കണം. അവര്‍ എത്ര രൂപയാണ് പിരിക്കുന്നതെന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു.
വന്ദേമാതരം വിവാദം സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തരം വിഷയങ്ങള്‍ പരസ്യമായി പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ ഇങ്ങനെ പെരുമാറുന്നതെന്ന് പരിശോധിക്കണം.
ഉദ്യോഗസ്ഥര്‍ക്ക് പാകപ്പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നോക്കാന്‍ ഇവിടെയൊരു സര്‍ക്കാരുണ്ട്. ഗവര്‍ണറുടെ മുന്നില്‍ പോയി കവാത്ത് മറന്നിരുന്ന പിണറായിക്ക് ഇതില്‍ പ്രതികരിക്കാന്‍ എന്ത് അധികാരമാണുള്ളതെന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു.