ശമ്പള പരിഷ്കരണത്തിലെ അപാകതകൾ; സർക്കാർ ഡോക്ടർമാർ ഇന്ന് മുതൽ വി.ഐ.പി ഡ്യൂട്ടി ബഹിഷ്കരിക്കും

സർക്കാർ തലത്തിൽ നടക്കുന്ന യോഗങ്ങളിൽ നിന്നും വിട്ടു നിൽക്കാനും കെ.ജി.എം.ഒ.എ തീരുമാനിച്ചിട്ടുണ്ട്.

Update: 2021-10-15 02:30 GMT
Advertising

ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, റിസ്ക് അലവൻസ് നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഡോക്ടർമാർ സമരം ശക്തമാക്കുന്നു. ഇന്ന് മുതൽ വി.ഐ.പി ഡ്യൂട്ടി ബഹിഷ്കരിക്കാനാണ് തീരുമാനം. സർക്കാർ തലത്തിൽ നടക്കുന്ന യോഗങ്ങളിൽ നിന്നും വിട്ടു നിൽക്കാനും കെ.ജി.എം.ഒ.എ തീരുമാനിച്ചിട്ടുണ്ട്.

ഈ മാസം നാലു മുതലാണ് കെ.ജി.എം.ഒ.എ നിസഹകരണ സമരം തുടങ്ങിയത്. കോവിഡിനെതിരായ പോരാട്ടത്തില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ജോലി ചെയ്തിട്ടും തങ്ങളുടെ ആവശ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ഡോക്ടര്‍മാര്‍ സമരത്തിലേക്ക് കടന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News