വളർത്തുനായ ആക്രമിച്ചു; പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് ആരോപണം
തൃശൂർ ഒല്ലൂർ സ്വദേശി ആഷ്‌ലിൻ, ആൻമരിയ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
Update: 2024-12-10 13:57 GMT
തൃശൂർ: വളർത്തുനായ ആക്രമിച്ചതിന് പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് ആരോപണം. തൃശൂർ ഒല്ലൂർ സ്വദേശി ആഷ്‌ലിൻ, ആൻമരിയ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാവിലെ മണ്ണുത്തി കാളത്തോട് ആയിരുന്നു സംഭവം.
പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ കേസെടുക്കാൻ തയ്യാറായിട്ടില്ലെന്നാണ് ആക്രമണം നേരിട്ടവരുടെ കുടുംബം പറയുന്നത്. നായകളുടെ ഉടമക്ക് ഉന്നത പൊലീസ് ബന്ധമുണ്ട്. അതുപറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. തങ്ങളെ ഒന്നും ചെയ്യാനാവില്ലെന്ന് ഉടമകൾ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇവർ പറയുന്നു. ഡോഗ് ഷോക്ക് തമിഴ്‌നാട്ടിൽനിന്ന് എത്തിച്ച നായകളാണ് കടിച്ചത്.