'മുനമ്പത്തുകാരെ കുടിയൊഴിപ്പിച്ചുകൊണ്ടുള്ള പ്രശ്‌നപരിഹാരം അപ്രായോഗികം'; ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ

വഖഫ് ബോർഡും ഫാറൂഖ് കോളജുമായി ചർച്ച നടത്തി പരിഹാരത്തിനായി ശ്രമിക്കണമെന്നും രാമചന്ദ്രന്‍നായര്‍ മീഡിയവണിനോട് പറഞ്ഞു

Update: 2025-05-22 09:11 GMT
Editor : Lissy P | By : Web Desk

കൊച്ചി: മുനമ്പത്തെ ജനങ്ങളെ കുടിയിറക്കാൻ ശ്രമിക്കരുതെന്ന് മുനമ്പം കമ്മീഷന്‍ ജസ്റ്റിസ്.സി.എൻ രാമചന്ദ്രൻനായർ.വഖഫ് ബോർഡിന് സമ്മതമായ രീതിയിൽ പ്രശ്നം പരിഹരിക്കണമെന്നും  വഖഫ് ബോർഡും ഫാറൂഖ് കോളജുമായി ചർച്ച നടത്തി പരിഹാരത്തിനായി ശ്രമിക്കണമെന്നും രാമചന്ദ്രന്‍നായര്‍ മീഡിയവണിനോട് പറഞ്ഞു.

'മുനമ്പത്ത് എത്ര താമസക്കാരുണ്ടെന്ന വിവരം കമീഷൻ ശേഖരിച്ചിട്ടില്ല.മുനമ്പത്തെ ജനങ്ങളെ കേരളത്തിന്റെ വേറെ സ്ഥലത്ത് പറിച്ചുനടുന്നത് അപ്രായോഗികമല്ല. കോടതി വിധികളിൽ മുനമ്പം കമ്മീഷൻ ഇടപെടില്ല. സർക്കാറും വഖഫ് ബോർഡും ഫാറൂഖ് കോളജും ധാരണയിലെത്തിയാൽ ഒരു കോടതിയും അതിൽ ഇടപെടില്ല'.

Advertising
Advertising

'മുഴുവൻ വസ്തുവും ഫാറൂഖ് കോളജ് വിറ്റതാണെന്നും വഖഫ് ബോർഡിന് നിയപരമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം റിപ്പോർട്ട് ഈ മാസം അവസാനത്തോടെ സമർപ്പിക്കുമെന്നും സി.എൻ രാമചന്ദ്രൻനായർ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News