കൊല്ലത്ത് 'ദൃശ്യം' മോഡൽ കൊലപാതകം: മൂന്ന് വർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചു മൂടി

2018 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാജി പീറ്ററിനെ സഹോദരന്‍ സജിന്‍ പീറ്റര്‍ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന്റെ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു.

Update: 2021-04-20 07:04 GMT
Editor : rishad | By : Web Desk

കൊല്ലം ഏരൂർ ഭാരതീപുരത്ത് ദൃശ്യം സിനിമയുടെ മാതൃകയിൽ കൊലപാതകം നടന്നെന്ന് കണ്ടെത്തി. മൂന്ന് വർഷം മുൻപ് കാണാതായ ആളെ കൊന്ന് കുഴിച്ച് മൂടിയെന്നാണ് പൊലീസ് പറയുന്നത്. ഭാരതീപുരം സ്വദേശി ഷാജി പീറ്ററാണ് കൊല്ലപ്പെട്ടത്. സഹോദരൻ സജിൻ പീറ്ററാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബന്ധു നടത്തിയ വെളിപ്പെടുത്തലിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

2018 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാജി പീറ്ററിനെ സഹോദരന്‍ സജിന്‍ പീറ്റര്‍ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന്റെ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. ഷാജി പീറ്ററിനെ കാണാതായപ്പോള്‍ ജോലിയാവശ്യാര്‍ത്ഥം മലപ്പുറത്തേക്ക് പോയെന്നാണ് സജിന്‍ പീറ്റര്‍ നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ഷാജി പീറ്ററിന്റെ ബന്ധുവാണ് ഇപ്പോള്‍ കൊലപാതക വിവരം പൊലീസിനോട് പറഞ്ഞത്. സജിന്‍ പീറ്ററിന്റെ ഭാര്യയോട് ഷാജി പീറ്റര്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Advertising
Advertising

ഷാജി പീറ്ററിന്റെ ബന്ധുക്കളെ ഇപ്പോള്‍ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സജിന്‍ പീറ്ററിനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റു ബന്ധുക്കള്‍ക്കും കൃത്യത്തില്‍ പങ്കുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. മൃതദേഹം പുറത്തെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ അടുത്ത ദിവസം തന്നെ തുടങ്ങും. 

Video Report:  


Full View


Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News