കോട്ടയത്ത് ദൃശ്യം മോഡൽ കൊലപാതകം; ഭാര്യയെ കൊന്നു കുഴിച്ചുമൂടി ഭർത്താവ്

പശ്ചിമബംഗാൾ സ്വദേശി അൽപ്പാനയാണ് മരിച്ചത്

Update: 2025-10-19 13:06 GMT

Photo|MediaOne News

കോട്ടയം: അയർക്കുന്നത്ത് ദൃശ്യം മോഡൽ കൊലപാതകം. ഭാര്യയെ കൊന്ന് ജോലി ചെയ്യുന്ന വീടിന്റെ പരിസരത്താണ് കുഴിച്ചുമൂടിയത്. പശ്ചിമബംഗാൾ സ്വദേശി അൽപ്പാനയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം ഭാര്യ അൽപ്പാനയെ കാണാനില്ലെന്ന് പറഞ്ഞ് സോണി അയർക്കുന്നം സ്‌റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. പരാതി നൽകിയ ശേഷം ഇയാൾ നാട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ എറണാകുളം റെയിൽവെ സ്‌റ്റേഷനിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചു.

അയർക്കുന്നം ഇളപ്പാനിയിൽ നിർമാണം നടക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. സംശയത്തെതുടർന്നാണ് കൊലപാതകമെന്നാണ് പ്രതി നൽകിയ മൊഴി. കാണാനില്ലെന്ന് പരാതി നൽകിയ ശേഷം ഇവരുടെ രണ്ട് കുട്ടികളെയും കൂട്ടി നാട്ടിലേക്ക് പോകാനായിരുന്നു പ്രതിയുടെ ശ്രമം. ഇതിനിടയിലാണ് പിടിയിലാകുന്നത്.

Advertising
Advertising

നിർമാണ തൊഴിലാളിയായ സോണി ഭാര്യയ്‌ക്കൊപ്പം അയർക്കുന്നത്തായിരുന്നു താമസം. ഇയാൾ നിലവിൽ ജോലി ചെയ്യുന്ന വീടിനു സമീപത്താണ് മൃതദേഹം കുഴിച്ചിട്ടത്. ഈ വീടിന്റെ മുറ്റം ലെവൽ ചെയ്യാനാണ് വീട്ടുകാർ സോണിയെ വിളിച്ചത്.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News