എംവിഡി പരിശോധനക്ക് വരുമെന്ന് വിവരം ലഭിച്ചു: തൃശൂരില്‍ അമിതഭാരം കയറ്റി വന്ന ലോറികൾ ഉപേക്ഷിച്ച് ഡ്രൈവർമാർ മുങ്ങി
കരിങ്കല്ല് കയറ്റിക്കൊണ്ടുപോയ ടോറസ് ലോറികളാണ് റോഡരികില്‍ ഉപേക്ഷിച്ചത്
Update: 2025-07-24 08:00 GMT
തൃശൂര്‍: തൃശൂരിൽ മോട്ടോർ വാഹന വകുപ്പ് പരിശോധനയ്ക്കിടെഅമിതഭാരം കയറ്റി വന്ന ടോറസ് ലോറികൾ ഉപേക്ഷിച്ച് ഡ്രൈവർമാർ മുങ്ങി.ദേശീയപാതയിൽ നടത്തറ സെന്ററിലാണ് ലോറികൾ ഉപേക്ഷിച്ചത്.കരിങ്കല്ല് കയറ്റിക്കൊണ്ടുപോയ ടോറസ് ലോറികളാണ് റോഡരികില്‍ ഉപേക്ഷിച്ചത്.തൊട്ടുപിന്നാലെ എംവിഡി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ചെയ്തു.
എംവിഡി പരിശോധനക്ക് വരുമെന്ന് വിവരം ലഭിച്ചതിന് പിന്നാലെയാണ് ഇവര്‍ ലോറി റോഡരികില്‍ ഉപേക്ഷിച്ച് താക്കോലുമായി കടന്നുകളഞ്ഞത്. വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ പരിശോധനയുടെ വിവരം ചോര്‍ന്നെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കാൻ നടപടികൾ തുടങ്ങി.