ഉത്സവത്തിനിടെ മദ്യപിച്ച് എസ്.ഐയുടെ നൃത്തം, വീഡിയോ വൈറല്‍; പിന്നാലെ സസ്‌പെൻഷൻ

കെ.പി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു

Update: 2023-04-06 07:32 GMT
Editor : ലിസി. പി | By : Web Desk

ഇടുക്കി: ഇടുക്കി ശാന്തൻപാറ അഡീഷണൽ എസ്.ഐ കെ.പി ഷാജിക്ക് സസ്‌പെൻഷൻ. ഡ്യൂട്ടി സമയത്ത് യൂണിഫോമിൽ പൊതുജനമധ്യത്തിൽ മദ്യപിച്ച് നൃത്തം ചെയ്തതിനാണ് സസ്‌പെൻഷൻ.കെ. പി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. എറണാകുളം റേഞ്ച് ഡിഐജി ആണ് സസ്‌പെൻഡ് ചെയ്തത്. മൂന്നാർ ഡി.വൈ.എസ്.പിയുടെയും  സ്‌പെഷ്യൽ ബ്രാഞ്ചിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആയിരുന്നു സംഭവം. ഗാനമേളക്കിടെ എസ്.ഐയുടെ ഡാൻസ് ചെയ്തത്. അവസാനം നാട്ടുകാർ ഇടപെട്ടാണ് എസ്.ഐയെ ഡാന്‍സില്‍ നിന്ന് പിന്തിരിപ്പിച്ചത്. ഡാന്‍സിനിടെ നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

Advertising
Advertising
Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News